0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

കാരണം മാത്രമാണ് ഇന്നു ഇപ്പോൾ  തന്നെ ഈ ഇൻ്റർവ്യൂ എടുക്കണത് തന്നെ പിന്നെ നിന്നെ കൊണ്ട് പോകാതിരിക്കോ ? ഇത് നല്ല കൂത്ത്”

ആ മുഖത്ത് ഹൈ വോൾട്ടേജിൽ ഒരു ചിരിവന്നു.

“ എനിക്ക് അറിയാ, ഉണ്ണിയേട്ടന്ന് എന്നെ നല്ല ഇഷ്‌ടാന്ന് ”

“പോടിയവടന്ന് എനിക്ക് അങ്ങനൊന്നും ഇല്ല്യ, മാത്രമല്ല എനിക്കിത്തിരി ചന്തം കുറവുള്ള പെൺകുട്ട്യോളനെയാ ഇഷ്ടം, അവർക്കിത്തിരി സ്നേഹോം, കാര്യപ്രാപ്തീം ഒക്കെ കൂടുതലായിരിക്കും. ഇതൊരുമാതിരി ഐശ്വര്യാരായിടെ ശരീരോം, മാമാട്ടികൂട്ടിയമ്മേടെ കാര്യപ്രാപ്തീം, ആവ്… എനിക്കൊന്നും വേണ്ട ഇതിനെ” ഞാൻ വെറുതെ അവളെ ഒന്ന് ചൂടാക്കാൻ പറഞ്ഞു.

അത് പക്ഷെ ശരിക്ക് ഏറ്റു. അവളുടെ ചുണ്ടുകൾ മുന്നിലേക്ക് കൊറുവിച്ച് വന്നു, നുണക്കുഴികൾ എനിക്കിപ്പോൾ തെളിഞ്ഞ് കാണാം,  മിഴികളിൽ പരിഭവം വന്ന്നിറഞ്ഞു, അവളുടെ  മുഖമഴക്ക് പതിൻമടങ്ങ് ഇരട്ടിച്ചു.

“ എന്നെ ആരുക്കും ഇഷ്ടല്ല (അവളുടെ മിഴികൾ കൂടുതൽ നിറഞ്ഞ് വന്നു) ഉണ്ണിയേട്ടനും കൂടി അങ്ങനെയാണെങ്കി ഞാഞ്ചത്ത് കളയും. സത്യായിട്ടും  ചത്ത്കളയും. ” അവളു തകർന്ന ശബ്ദത്തിൽ പറഞ്ഞു.

ഞാൻ പെട്ടന്ന് അവളെ ചേർത്തു പിടിച്ചു. അങ്ങനൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

“അയ്യേ എന്തായിത്, ഇത്രയ്ക്കോള്ളോ ഈ സുന്ദരിക്കുട്ടി. എത്രപേര് കാത്ത് നിക്കുന്ന് അറിയോ, ൻ്റെ മീനക്ഷീനെ ഒരു നോക്ക് കാണാൻ മാത്രം, അപ്പോഴാണ്” ഞാൻ പറഞ്ഞത് വാസ്തവം മാത്രമായിരുന്നു. ഞാൻ കാണുന്നതല്ലെ, എന്നും അവളുടെ മിഴിപ്രസാദത്തിനു മാത്രമായി, ഇക്കണ്ട വഴികളിലെല്ലാം ആരാധകവൃന്ദം കാത്തു നിൽക്കുന്നത്. അവളവരെയൊന്നും കണ്ടതായിപ്പോലും നടിക്കാറില്ല.

അവൾ പുറംകൈയിൽ കണ്ണു തുടച്ച് ചെരിഞ്ഞ് എന്നെ നോക്കി.

“എന്നെ ആരും കാത്തുനിക്കണ്ട, ന്നെ ഉണ്ണിയേട്ടൻ കാത്തു നിന്നാ മതി.”

💬 Comments

View all comments