0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

വാടിതളർന്ന തമരയല്ലി പോലെ എൻ്റെ നെഞ്ചിൽ ചായ്ഞ്ഞുറങ്ങി.

പതിയെ വളരെ ശ്രദ്ധയോടെ നെഞ്ചിൽ നിന്നവളെ തലയിണയിലേക്കു പകർന്ന് കിടത്തി, ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു.

തിരിച്ച് പോരുമ്പോൾ ഞാൻ ചിന്തിച്ചത് ജീവിതത്തെ കുറിച്ചായിരുന്നു. പ്രവചനാതീതമായ അതിനു മുൻപിൽ നമ്മളെല്ലാം എത്ര നിസ്സാരജീവികളാണ്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിയുമായിരുന്നെങ്കിൽ നാം ഇതിലും  ആത്മാർത്ഥമായി പരസ്പരം സ്നേഹിക്കില്ലെ, ദേഷ്യങ്ങളെല്ലാം മറന്നുകളയില്ലെ, നാണക്കേടുകൾ കണക്കിലെടുക്കാതെ കെട്ടിപുണർന്നൊന്നു കരയില്ലെ, എല്ലാം മറന്ന് പങ്ക്ചേർന്ന് ചിരിക്കില്ലെ, അതല്ലെ നമുക്ക് ജീവനോടെയിരിക്കുമ്പോൾ ചെയ്യാൻ കഴിയാതെ പോകുന്നത്.

ഉലകനിയതിയുടെ ഈ പെർമ്യൂട്ടേഷൻസ് ഏൻഡ് കോമ്പിനേഷൻസിൽ നമ്മളെല്ലാം ഭാഗ്യബിന്ധുക്കൾ മാത്രമാണ്, ഒന്നിടവിട്ട് വരാനിരിക്കുന്ന മരണത്തെ കാത്തിരിക്കുന്നവർ.

***************

അടുത്ത ദിവസത്തെ പത്രങ്ങളിലും, വാർത്താ ചാനലുകളിലും, സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിന്നിരുന്നത് എൻ്റെ ഇൻ്റർവ്യൂ ആയിരുന്നു.  യൂട്യൂബിൽ അത് ട്രെൻഡിങ് വൺ ആയിരുന്നു. സാധാരണ തോന്നാറുള്ളത് പോലെ യാതൊരു വിധ താൽപര്യവും ഇന്ന് എനിക്കതിനോട് തോന്നിയില്ല. ഇത്തരം വേദനിപ്പിക്കുന്ന മരണങ്ങൾക്ക് മുന്നിൽ എനിക്ക് മറ്റാരെങ്കിലും പകരക്കാരനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ഇത് എൻ്റെ നിയോഗമാണ്.

അദ്ദേഹത്തിൻ്റെ അത്മാർത്ഥമായ ചിരിയും, ചൈതന്യം സ്പുരിക്കുന്ന വാക്കുകളും എൻ്റെ മനസ്സിൽ വീണ്ടും വീണ്ടും ഒരു ചലനച്ചിത്രമെന്നോണം തെളിഞ്ഞ് വന്നു കൊണ്ടിരുന്നു.

“ എന്നെക്കാൾ കഴിവുറ്റ പുതുതലമുറക്ക് വഴിമാറി കൊടുക്കുന്നതിൽ എന്താണ് തെറ്റ്. എനിക്കത് സന്തോഷമുള്ള കാര്യമായിരുന്നു. ലോകത്തിൻ്റെ ചലനം തന്നെ ഈ മാറ്റത്തിലാണ്. എന്നെ ഈ ലോകം വീക്ഷിക്കുന്നതിലും എനിക്കിഷ്ടം ആരുടെയും കണ്ണിൽപ്പെടാതെ മാറിനിന്ന് ഈ ലോകത്തെ നോക്കി കാണുന്നതാണ്. അതിൻ്റെ സൗന്ദര്യവും, സന്തോഷവും ഏതൊരു പരമാണുവിലും എന്നപോലെ എന്നിലും നിറഞ്ഞു നിൽക്കുന്നു. ഞാൻ

💬 Comments

View all comments