0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

തിരിച്ച് കൊടുക്കുന്നും ഉണ്ട്. പൂരപ്പറമ്പിൽ ഇടിയിൽ ഒരുപാട് വട്ടം പെട്ടിട്ടുള്ളതുകൊണ്ടു, നാലുവശത്തുന്നുള്ള ഇടി തലക്ക് കൊള്ളാതെ തടയാനും, കിട്ടുന്നിടവച്ച് തിരിച്ചു കൊടുക്കാനും പ്രകൃതിയാ ഒരു കഴിവ് കൈവന്നിരുന്നു. തമിഴ്നാട്ടിലെ നരിന്ത് പിള്ളേര് തൃശ്ശൂക്കാരുടെ പൂരത്തല്ലിനു മുന്നിൽ ചെറുതായൊന്നു പകച്ചുന്നുള്ളത് വസ്തവം തന്നെയാണ്. എങ്കിലും എണ്ണത്തിൽ കൂടുതലാണ് എത്ര നേരം ഇങ്ങനെ പിടിച്ച് നിൽക്കാൻ കഴിയുമെന്നറിയില്ല. ഓടിവന്ന ഒരുത്തൻ്റെ വർമ്മത്ത് ചവിട്ടി, തല കൈ കൊണ്ട് പൊതിഞ്ഞ്, അതേ കാലെടുത്ത് മുട്ടുകാല് ചേർത്ത് വച്ചൊരുത്തൻ്റെ നെഞ്ചിന് കയറ്റി ഇടിച്ചിട്ട് ഞാൻ ആലോചിച്ചു. പെട്ടന്ന് പിന്നിൽ നിന്ന് ഒരു അലർച്ച കേട്ടു പിള്ളേരൊന്ന് പകച്ചു, എനിക്ക് പക്ഷെ ആ അലർച്ച പരിചിതമായിരുന്നു.

ടോണിയാണ്, ബുള്ളറ്റ് സ്റ്റാൻഡിൽ ഇടാൻ പോലും നിൽക്കാതെ നിലത്തിട്ട് അതിൽ ചവിട്ടി നടുക്ക് വച്ചിരുന്ന നെഞ്ചാക്ക് വലിച്ചെടുത്ത്, വിറളിപിടിച്ച പോലെ അവൻ ഞങ്ങൾക്ക് നേരെ ഓടിവന്നു.

ഹയ്യാ….. ഹയ് ഹയ്യ്….ഹീ…. ഓടിവന്ന് കൂട്ടത്തിൽ കയറി അവൻ അറഞ്ചം പൊറഞ്ചം നെഞ്ചാക്ക് വലിച്ചടി തുടങ്ങി. അവന് കാരണം എന്താണെന്ന് പോലും അറിയണം എന്നുണ്ടായിരുന്നില്ല. എൻ്റെ മേലവര് കൈവച്ചു, അതവൻ കണ്ടു, അതിനി ദൈവം തമ്പുരാനാണെങ്കിലും ടോണി തല്ലിയിരിക്കും, എനിക്കറിയാം.

നെഞ്ചാക്ക് ബ്രൂസ് ലി പടങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും, അതുവച്ചുള്ള അടി അത് തമിഴൻ പിള്ളേർക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു. കിട്ടിയവർ കിട്ടിയവർ മാറി നിന്ന്, അടുത്തവർക്ക് അവസരം കൊടുത്തു. പലരുടേയും തല അടികൊണ്ട് പിന്നിലേക്കു തിരഞ്ഞ് വരണത് ഞാൻ കണ്ടു. ചുറ്റും താടിയെല്ലും, ചെവിക്കല്ലും അച്ചപ്പം പൊടിയണപോലെ തകരുന്ന ശബ്ദം. തല്ലിന് ഹിന്ദുവെന്നോ, മുസ്ലീം എന്നോ ഇല്ലല്ലോ കൊണ്ടവർ

💬 Comments

View all comments