Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
എൻ്റെ കോലം കണ്ട് ഒരാളുപോലും വണ്ടി നിർത്തിയില്ല. അവസാനം ഒരു പ്രായമായ ആൾ, പാവംതോന്നി നിറുത്തി തന്നു. വീട് എത്തിയപ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ഞാൻ ആരും കാണാതെ, നിറുത്തിയിട്ടിരുന്ന വണ്ടികളുടെ മറപറ്റി വീട്ടിലേക്ക് കയറികൂടി. എല്ലാ ആവേശവും ഇവിടെ അവസാനിച്ചു.
ഞാൻ കരിഓയില് മുങ്ങിയ ജീൻസും,ഷർട്ടും ഊരിയെറിഞ്ഞ്, ബോക്സർ മാത്രം ഇട്ട് കണ്ണാടിയിൽ പോയി നോക്കി.
“ഇയ്യോ….”
മുഖംമൊത്തം ഓയിലാണ് കഴുത്തിലും, നെഞ്ചിൽ കുറച്ച് ഭാഗത്തും എല്ലാം ഉണ്ട്. പുറത്ത് നല്ല നീറ്റലുണ്ട് എവിടെയൊക്കെയോ പോറി മുറിഞ്ഞിട്ടുണ്ട്. ഞാൻ ബാത്ത്റൂമിൽ കയറി ഗീസർ ഓൺ ചെയ്ത്, ഒരു ബക്കറ്റ് എടുത്ത് തിരിച്ച് വച്ച് അതിൽ കയറിയിരുന്ന് മുൻപിലെ ചുവരിലെ ടൈലും നോക്കി മിണ്ടാതെയിരുന്നു. അതിൽ പൂക്കളുടെ ചിത്രപ്പണി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അന്തമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു.
എൻഡ് ഓഫ് ദ ഡേ, എല്ലാ ദിവസത്തിനുമന്ത്യത്തിൽ നമ്മൾ തനിച്ചാണെന്നറിയുമ്പോൾ, നമ്മുടെയെല്ലാം അകത്തെവിടെയോ ഒളിച്ചിരുപ്പുള്ള ഒരു കൊച്ചുകുട്ടി ചാടി പുറത്തുവന്നിരുന്ന് നമ്മളെ നോക്കി കരയും.
ഇത്തരത്തിലുള്ളൊരു ദിവസം വിളിക്കാതെയും പറയാതെയും കയറി വരുമ്പോൾ, തലചായ്ക്കിരിക്കാൻ ഒരു മടിതട്ടെങ്കിലും ബാക്കിയില്ലാത്തവനാണ് യഥാർത്ഥ ദരിദ്രൻ.
********
എത്രനേരം അങ്ങനെ തന്നെയിരുന്നുവെന്ന് ഓർമ്മയില്ല. ആരോ വന്ന് ഹീറ്റർ ഒഫ് ചെയ്ത് ചുമലിൽ കയ്യ് വച്ച്, പൈപ്പ് തുറന്നു.
“ യിയ്യോ....... ” ഞാൻ ചിന്തകളിൽ നിന്ന് ഞെട്ടിതിരിഞ്ഞു.
“ ഇനി പേടിച്ച് ചാവണ്ട…, ഞാനാണ് ” മീനാക്ഷി ഒന്ന് ഞെട്ടി നെഞ്ചിൽ കയ്യ് വച്ചുകൊണ്ട് പറഞ്ഞു.
“ എനിക്കറിയാരുന്നു, ഇന്നിവിടെ വന്നിട്ടു, ഇങ്ങനെ ഈ ഇരിപ്പിരിക്കുണുണ്ടാവൂന്നു.” ഇത് പറയുന്നതിനിടയിൽ അവൾ ചൂടുവെള്ളത്തിൽ പച്ചവെള്ളം
💬 Comments
View all comments