0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.8K

ഡയലോഗ് അടിക്കണതെങ്കിലും കണ്ണ് നിറഞ്ഞ് ഒഴുകണുണ്ടാർന്നു. പാവം തല്ലാണ്ടാർന്നു. ഞാൻ പല്ല് കടിച്ചു പിന്നോട്ട് തലയാക്കി ഒന്നറച്ച് അവനെ  നോക്കി. അവൻ പുറം കൈ വെച്ച് മൂക്ക് തൊടച്ച്, അതിലേക്ക് നോക്കി.

“ഇയ്യോ.. ചോര, നീയ്യെ… വേഗം പടി ആയിക്കൊ നീ, നിനക്ക്ള്ള പണി ഞാൻ തരിണ്ണ്ട്.” അവൻ എന്നെ തള്ളി മാറ്റി നടന്നു.

ശ്ശെ, കുഞ്ഞിപിള്ളേരെ തല്ലിയ പോലെയായി. വേണ്ടായിരുന്നു.

ഞാൻ ദിൽബറിനേയും വലിച്ചെടുത്ത്, ആൾക്കാരെ തള്ളിമാറ്റി നടന്നു. ഞങ്ങൾ വണ്ടിയെടുത്ത് വേഗം അവിടെ നിന്നും വലിഞ്ഞു.

“ വല്ലാത്ത പണിയായി നീ തന്നത്” ദിൽബറ് പറയാണ്

“ ഞാൻ തന്നതാ. നിൻ്റെ തലയ്‌ക്കെന്താ വല്ല ഓളം വെട്ടണിണ്ടാ. നിന്നോടാരാണ് വണ്ടീന്ന് എറങ്ങാൻ പറഞ്ഞത്. ഒന്നുമില്ലേലും ഇത്ര കൊല്ലായില്ലെ സിനിമേല്, നിനക്കറിഞ്ഞൂടെ നിന്നെ കണ്ട ആള് കൂടുംന്ന്.” ഞാൻ അപ്പോഴെത്തെ ദേഷ്യത്തിന് അവനെ ചീത്ത പറഞ്ഞു. അവൻ ചെറുതായി പിണങ്ങി.

“എന്തായാലും നന്നായി. അതോണ്ടു ആൾക്കാരുടെ ശ്രദ്ധതിരിഞ്ഞ് കിട്ടി.”

“നിനക്ക് മീൻ പിടിക്കാൻ ഞാൻ മണ്ണിര ല്ലെ, നിന്നെ കാണിച്ച് തരാടാ എൻ്റെ ടോണി മോന്റെ അടുത്ത് എത്തട്ടെ”

“ആ, എന്നാ അങ്ങട് വിട് അവൻ്റെ പുതിയ പട്ടീനെ കാട്ടിതെരാ”

“ഓഹ്, ഐ ലവ് ഡോഗ്സ്.” അവൻ വണ്ടി ടോണിയുടെ ഫ്ലാറ്റിലേക്ക് എടുത്തു.

ഇവന് സാധാരണ നായകനടൻമാരുടെ ഈഗോയോ, അഹങ്കാരമോ ഒന്നും ഇല്ലാത്തൊരു പാവം ചെക്കൻ. എന്തും പറയാം അവനോട്.

*************

വാതിൽ തുറന്ന് കിടപ്പുണ്ട് ടോണി അടിച്ചു ഫിറ്റാണ്. ഞാനും ദിൽബറും ചെല്ലുമ്പോൾ അവൻ ഷർട്ടിടാതെ നാല് കാലിൽ നിന്ന് പട്ടിക്ക് ഡോഗ് ഫുഡ്

💬 Comments

View all comments