0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.8K

തിരിച്ച് തല്ലും ന്ന് പറഞ്ഞിട്ടുണ്ട്”

“ഏയ് അതൊരു പാവാ കൊറെ വാചകം അടിക്കും ന്നെ ഉള്ളൂ. അതല്ലെ ഞാൻ അവൻ്റെ പരെന്നെ പറഞ്ഞത്. മഹരാജാസിൽ വച്ച് കുറേ പിറകെ നടന്നതാ, കാമുകനായിട്ടാണ് അഭിനയിക്കണ്ടതെന്നു പറഞ്ഞപ്പോൾ, ഭയങ്കര സന്തോഷമായി, അത് പോലെ ജീവിക്കും എന്നും പറഞ്ഞ് വന്നതാണ്. പാവം ഇത്ര പ്രതീക്ഷിച്ച് കാണില്ല.”

“എയ്, അത്ര പാവം ഒന്നും അല്ല, അവൻ്റെ ഒപ്പം കാമുകി ആണെന്ന് തോന്നുന്നു, ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഭാഗ്യത്തിനു ദിൽബറിനെ കണ്ടപ്പോൾ അവളവൻ്റെ കാര്യം മറന്നു” അത് ഞാൻ അവളവനെ പുകഴ്ത്തണ കണ്ട് ഇത്തിരി കുശുംമ്പ് തോന്നി തന്നെ പറഞ്ഞതാണ്.

അവളത് കേട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു. “ എന്താണ് മാഷെ, ഒരു ചെറിയ അസൂയ വരണ പോലെ ഇണ്ടല്ലോ.”

“യേയ്, എന്തസൂയ, ഞാ വെറുതെ കണ്ടപ്പോ പറഞ്ഞൂന്നെയുള്ളൂ” ഞാൻ ചെറുതായി ഒന്ന് ചമ്മി.

“അത് പ്രാർത്ഥനയാവും, അവൻ്റെ ഭാര്യ. ഇനി കാണുമ്പൊ വീണ്ടും കുശുംമ്പ് കേറി അവനെ പോയി തല്ലണ്ട.”

“എനിക്കെന്ത് കുശുംമ്പ്,  അവനതിന് ആരാ, പിന്നെ ഞാൻ ഒരു പാവല്ലെ.”

“അതേ, അതെ പാവം ആയിരുന്നു. ഇപ്പൊ ചെറിയ, ഒരു പൈങ്കിളി കഥയിലെ പ്രണയനായകൻ്റെ അസുഖം തുടങ്ങിയോന്നൊരു സംശയം. കലിപ്പനാവൻ നോക്കുന്നുണ്ടോ സാറ്”

ഞാൻ ഒരു മണ്ടൻ്റെ പേലെ തലചൊറിഞ്ഞു, അവൾക്കെല്ലാം ഇപ്പോൾ പറയാതെ തന്നെ പിടികിട്ടുന്നു.

“എന്തായാലും പോയി. ഇങ്ങനെത്തെ അലമ്പ് പരിപാടിക്ക്  പോകുമ്പോൾ മലയാളത്തിലെ മുൻനിര നടൻമാരെയും കൊണ്ട് തന്നെ പോകണം ന്ന് വല്ല നിർബന്ധം ഇണ്ടോ, നിങ്ങക്ക് സാധാരണക്കാരായ കൂട്ടുക്കാരൊന്നും ഇല്ലേ. ഈ വിക്കിപീഡിയയിൽ ഐഡിയുള്ള

💬 Comments

View all comments