Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
“ഡാ ഡാ ഡാ, എനിക്കറിയ ഭഹനെൻ്റെ ഫാനാന്ന്, നീയെന്നെ അപമാനം കൊണ്ട് മൂടാൻ ഉള്ള ഒരു ചാൻസും വിടില്ലാന്നും അറിയാ. അടുത്ത പടങ്ങള് കണ്ടാ നീ വെടിചില്ല് സാധനങ്ങളായിരിക്കും.”
“അവളൊരു തമാശ പറഞ്ഞതാണ് റൈസ്സ് അവല്ലെ നീ, നെലത്ത് കിടന്നു ഉരുളാൻ നിക്കണ്ട. ആ കണ്ണൊകെ തൊടച്ചിട്ട് വന്ന് ചോറുണ്ണ്.”
“ആ… തമാശ ആണെങ്കി ഒക്കെ, അല്ലാതെ ഒരു മാതിരി കോമഡി അതെനിക്കിഷ്ടല്ല”
അതും പറഞ്ഞു അവൻ ചാടികയറി, ടേബിളിൽ ഇരുന്ന് മിന്നലാട്ടം തുടങ്ങി. ഡയറ്റും തേങ്ങയും ഒക്ക ഉള്ളതാണ്. പക്ഷെ ചില ഫുഡ് കണ്ടാൽ അവൻ്റെ കണ്ട്രോൾ അങ്ങട് പോകും, എന്റെയും. മീനാക്ഷി ഇതൊരു മത്സരമല്ല എന്ന രീതിയിൽ താടിക്ക് കയ്യും കൊടുത്ത് ഞങ്ങളെ നോക്കുന്നുണ്ട്. എന്നാലും വളരെ തൃപ്‌തിയുള്ള ഒരു സ്വാദ്, എല്ലാത്തിനും നല്ല രുചി.
******
അവൻ ഇറങ്ങാറായി
“അപ്പൊ ഞാൻ പോയിട്ട് വരാം ഭഹൻ” മീനാക്ഷി ചിരിച്ചു
“പോയ മതി, വരണ്ട. യ്യൊ..” അവള് എൻ്റെ വയറ്റിന് കൈമുട്ട് വച്ച് കുത്തി.
“ മലയാളത്തിലെ ഒരു പ്രമുഖ നടനെ ബഹുമാനിക്കാൻ പഠിക്കടോ.” അവൻ ചിരിച്ചു.
ഞാൻ അവനെ കെട്ടിപ്പിടിച്ച്, യാത്രയാക്കി. അവനൊരു നല്ല മനുഷ്യനാണ്, നല്ല ഫ്രണ്ടാണ്. ഞങ്ങൾ അവൻ്റെ വണ്ടി കണ്ണിൽ നിന്നും മറയുന്നത് വരെ അവിടെ നോക്കി നിന്ന്, പിന്നെ തിരിച്ച് ഉള്ളിലേക്ക് നടന്നു.
**************
ബെസ്സൻനഗറുള്ള ബീച്ചിൽ വൈകുന്നേരം ഞങ്ങൾ കൈകൾ കോർത്ത് കൊണ്ട് നടന്നു. ഇപ്പോൾ അവൾ പൂർണ്ണമായും എൻ്റെ മീനാക്ഷിയാണ്, എൻ്റെ മാത്രം മീനാക്ഷി. ഞങ്ങൾ അവിടെയുള്ള അഷ്ടലക്ഷ്‌മി അമ്പലത്തിന് തെക്ക് ഭാഗത്ത് കൂടി
💬 Comments
View all comments