Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
ഇങ്ങോട്ട് വരണം എൻറെ ഒറ്റമുറി വീട്ടിലേക്ക്. കാത്തിരിക്കുന്നുണ്ടാവും,... അത് എന്നാണെങ്കിലും , ഒരുവേള വന്നില്ലെങ്കിലും…” എൻ്റെ ശബ്ദം വിറച്ചു കൊണ്ടാണ് അവസാനിച്ചത്. അതിൻ്റെ ആഴം വ്യർത്ഥമാണെങ്കിലും അഗാധമായിരുന്നു.
അവൾക്കതിനെ എതിർക്കണമെന്നുണ്ടായിരുന്നിട്ടും അതിന് മുതിർന്നില്ല എന്നതാണ് അവളെന്നോട് കാണിച്ച ഏറ്റവും വലിയ കാരുണ്യം. അത്രയും തകർന്ന എനിക്ക് അത് കൂടി താങ്ങുമായിരുന്നില്ലെന്നവൾക്ക് ഉറപ്പായിരുന്നിരിക്കണം. അത്രക്കെങ്കിലും അനുകമ്പ ഞാനപ്പോൾ അർഹിച്ചിരുന്നു.
അവൾ പഴയത് പോലെ എൻ്റെ തോളിൽ തലവച്ച്, തിരതല്ലുന്ന കടലിനെയും നോക്കിയിരുന്നു .
“എന്നെ ഒന്ന് നാട്ടിൽ കൊണ്ട് പോകോ, എനിക്ക് സരുവിനോട് യാത്ര പറയണം.”
“മ്മ്” ഞാൻ ശാന്തനായി മൂളി.
കൈവെള്ളയിൽ വിരലുകൾക്കിടയിലൂടെ ജീവിതം പിടിച്ച് നിർത്താൻ കഴിയാതെ ഒഴുകിയൊലിച്ച് പോയി കൊണ്ടിരുന്നു.
ഏറെ നേരത്തേ മൗനത്തിന് ശേഷം അവള് ചോദിച്ചു,
“അവർക്കെന്താ പറ്റിയത്, അന്നത്തെ കഥയിലെ മുത്തുലക്ഷ്മിക്കും മുനിയാണ്ടിക്കും.”
“അതൊരു കഥയല്ല ശരിക്കും നടന്ന ഒരു സംഭവമാണ്. 1959 ൽ അന്നത്തെ മുഖ്യമന്ത്രി കെ.കാമരാജൻ വൈഗൈ ഡാം പണി കഴിപ്പിച്ച് സമ്മർപ്പിക്കും മുൻപെ, 1955 ൽ വൈഗൈ ആറ്റിലൊരു വെള്ളപൊക്കമുള്ളായി. അന്ന് ഒഴുക്കിൽ പെട്ട് കാണാതെയായ 26 പേരിൽ ഒരാൾ മുത്തുലക്ഷ്മി ആയിരുന്നു. മറ്റുള്ളവരെല്ലാം മരണണോട് പൊരുത്തപ്പെട്ടപ്പോൾ മുനിയാണ്ടി മാത്രം അതിനു വഴങ്ങി കൊടുത്തില്ല. മുത്തുലക്ഷ്മി എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് അയാൾ എന്നും വൈഗയ്ക്ക് കരയിൽ വന്നിരിക്കും, അന്നുണ്ടായ കഥകൾ പറഞ്ഞ് കേൾപ്പിക്കും, തന്റെ പൊട്ട പാട്ടുകൾ പാടും , ഇടയിൽ മുത്തുലക്ഷ്മി വന്ന് വായപൊത്തി അവ ഈണത്തിൽ പാടി മുഴുവിപ്പിക്കുമെന്ന പ്രതീക്ഷയിൽ. മുത്തുലക്ഷ്മി ഒരിക്കലും വന്നില്ല. വൈഗയാറ്റിൻ്റെ കരയിലെവിടെയോ സ്ഥാപിച്ച മുനിയാണ്ടിയുടെ ഇരുമ്പ്പ്രതിമ ഇപ്പോഴും
💬 Comments
View all comments