0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4447

ദേശത്തിൻ്റെ കഥയിലെ, മഴയത്ത് കുട കൊടുക്കുന്ന ആ മനോഹരവും നിഷ്കളങ്കവുമായ പ്രണയരംഗം തുറന്ന് വച്ചിട്ടുണ്ട്, പണ്ടെങ്ങോ ഞാനത് അടയാളപ്പെടുത്തി വച്ചതും മുന്നിൽ നിവർത്തി വച്ച്, കാലുരണ്ടും അന്തരീക്ഷത്തിൽ വെറുതേയിളക്കി അവളിങ്ങനെ കിടപ്പാണ്. അവളുടെ പുറത്തിനു കീഴേക്ക് നിതംബത്തിൻ്റെ ഉയർച്ച തുടങ്ങുന്നത് വരെയുള്ള വളവിൽ ഞാൻ വെറുതെ നനഞ്ഞ വിരലോടിച്ചു. കാര്യപ്പെട്ട ആലോചനയിൽ നിന്നും ഞെട്ടിയെണീറ്റ് അവളൊരു പതിഞ്ഞചിരി തന്നു ചോദിച്ചു.

“ഇവര് ഒരുമിക്കില്ലെ?!!” ഞാൻ ഒന്നും പറഞ്ഞില്ല. അതിനെ കുറിച്ച് പൊറ്റക്കാടും ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഒരുമിക്കില്ല എന്നത് ആർക്കും ഊഹിക്കാം. ഉത്തരം പറഞ്ഞില്ല.

*******


കൂട്ടാനൊക്കെ ഒരു വകയായത് കൊണ്ട്, ഞാൻ തേങ്ങ ഒരു മുറിയെടുത്ത് കനലിൽ ചുട്ട് , തൊടിയിൽ നിന്ന് നല്ല കാന്താരിയും മൂത്തകറിവേപ്പിലയും പൊട്ടിച്ച്, ഇത്തിരി കൂടംപുളിയും ചെറുള്ളിയും ചേർത്ത് നല്ല ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ വാട്ടി, അമ്മിക്കല്ലിൽ വച്ച് ചതച്ച് എടുത്ത് ചമ്മന്തിയാക്കി. പുളിതലക്ക് പിടിച്ച ഒരുതരി മോരെടുത്ത് , മഞ്ഞളും കുരുമുളകും ചതച്ച വെള്ളുള്ളിയും ചേർത്ത് കാച്ചിയെടുത്ത് എല്ലാവരും ഭക്ഷണം കഴിച്ചു. അച്ഛൻ ഇത്രനാളും ഭക്ഷണം കാണാത്ത കണക്ക് അതു ഒരുപാട് കഴിച്ചു. കണ്ണീരും നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു. അവസാനം ഒരു വേദനയുള്ള ചിരിവരുത്തി എന്നെ നോക്കി ഇങ്ങനെ മാത്രം പറഞ്ഞു.

“അവളുണ്ടാക്കണ അതേ രുചി.”

എനിക്ക് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല, അച്ഛന് കേൾക്കാനും.

ശരിയാണ് ഇത് അമ്മയുടെ സിഗ്നേച്ചർ വിഭവങ്ങളായിരുന്നു. മീനാക്ഷി ഒന്നും മിണ്ടിയില്ല. അവൾക്ക് ഈ രുചി ഇതിനകം ശീലമായിട്ടുണ്ടല്ലോ. അതോണ്ട് അവള് മിണ്ടാതെയിരുന്ന് നല്ല കീറുകീറി.

*******


സംസാരിച്ച് ഇരിക്കലെ ഉച്ചമയങ്ങി, സന്ധ്യയുണർന്ന് വയലോരത്തവൾ

💬 Comments

View all comments