Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]
നിറുത്തിയിട്ടുണ്ട്. കണ്ണില് ചെറിയ നനവ് പടരുന്നത് പോലെ. ഞാൻ വെറുതേ ചിരിച്ചുകൊണ്ട്, അവളോട് നിറുത്തണ്ട, പണിതുടരട്ടേന്ന് മുഖമിളക്കി ആക്ഷൻ കാണിച്ചു.
“പോടാ പട്ടി, നീ പോയി നിൻ്റെ പണിനോക്ക്. പാതിരാത്രി എറങ്ങി പോയിട്ട് കയറി വന്നിരിക്കാ കൊല്ലങ്ങൾ കഴിഞ്ഞ്, തെണ്ടി”
“ഒരു എക്സിക്യൂട്ടീവ്, സിവിൽ സർവൻ്റിൻ്റെ വായിൽനിന്ന് വരുന്ന ഡിപ്ലോമാറ്റിക്ക് ഭാഷയാണ് കേൾക്കുന്നത്, നാടിൻ്റെ ഒരു അവസ്ഥ.”
അവള് അത് മൈൻഡ് ആക്കാതെ അവളുടെ ആർത്തിപിടിച്ച തീറ്റതുടർന്നു.അവളുടെ സ്നേഹം ഇങ്ങനെയാണ്. പക്ഷെ അവക്ക് സങ്കടം വന്നാൽ കൂടുതൽ തിന്നും. ഇന്ന് വൈകുന്നേരത്തേക്ക് വേറെ അരിയിടണ്ടി വരും ന്നാ തോന്നണത്.
*******
പിള്ളേരുടെ ശല്ല്യം സഹിക്കാൻ പറ്റാണ്ട് ഞാൻ മച്ചിലേക്കും നോക്കിയിരിക്കുമ്പോൾ ആണ് അജുവിന്റെ കോള് വരുന്നത്. വിളിക്കാൻ വിട്ട്പോയി. പക്ഷെ അറിഞ്ഞ് കാണും. നാട്ടിലെ ട്രെൻ്റഡിംങ് ന്യൂസിപ്പോൾ ഇതാവും. ‘നാട്ടിലെ തലതെറിച്ച പയ്യൻ്റെയൊപ്പം ഓടിപോയ രാഘവേട്ടൻ്റെ സുന്ദരിയായ മോള്, പട്ടി ചന്തക്ക് പോയത് പോലെ തിരിച്ച് വന്നു, കൂടെ ഒരുഗതിക്ക് മറുഗതിയില്ലാതെ അവനുമുണ്ട്.’ സുഭാഷ് ….!!
" വന്നാ ഒന്ന് വിളിച്ചൂടെടാ മൈരേ. നാട്ട്കാര് പറഞ്ഞ് അറിയണോ ?”
“വരണംന്ന് വിചാരിച്ചതല്ല. വരണ്ടി വന്നു. നീയെവടെ ഞാനിപ്പൊ വരാം”
“ഞങ്ങള് ആലിൻച്ചോട്ടിലിണ്ട്, നീയെറങ്ങ്. പിന്നെ ഇന്ന് നിൻ്റെ ചെലവാണ്. കൊറേ കാലം കൂടി വന്നതല്ലെ. മുഴുത്തകുപ്പി തന്നെ വാങ്ങണം. മുടിയാനായ പുത്രൻ തിരിച്ച് വരുമ്പോൾ, മുഴുത്ത മൂരിക്കുട്ടനെ തന്നെയറക്കണം എന്നാണ് ഗുറാനിൽ പറഞ്ഞിട്ടുള്ളത്.”
“ ഇങ്ങനത്തെ കാര്യത്തിന് ഗുറാനും, ഗീതയും, ബൈബിളും, മൂലധനവുമൊക്കെ നിൻ്റെ വായിൽ നിന്ന് അനർഗള നിർഗളമായി ഒഴുകുംന്ന് എനിക്കറിയാം. എൻ്റേലു പത്തിൻ്റെ പൈസയില്ല
💬 Comments
View all comments