0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4477

വിശ്വാസിച്ചാ മതി.”

“ഇല്ല്യ, ഇപ്പൊ വിശ്വാസായി” ശരത്ത് ചിരിനിർത്തിയിട്ടില്ല

“അത് വിട്, കുപ്പിയെവിടെ മൈരേ?” അജു വിഷയം മാറ്റി

“അത് നാളെ നീ നാളെ കൺസ്യൂമർഫെഡിൽ പോയി എടുക്കണം. ഇന്നാ രണ്ടായിരം വെക്ക്. ജോണിവാക്കറ് എടുത്തൊ, ബാക്കിക്ക് ഫുഡും.”

“ങേ…അപ്പൊ നാളെ സ്‌കോച്ച് അടിക്കാലെ ഒരു ചേയ്ഞ്ചാവട്ടെ. എൻ്റെ ജവാൻ പരമ്പര പുണ്യാളാ” ജോൺ ഇപ്പഴേ പകുതി ജോണിവാക്കറായി.

“ അഭി നാട്ടിൽ ഉണ്ടങ്ങി നിസാര വെലക്ക് സാധനം കിട്ടിയേനെ.” ശരത്ത് ചുമ്മാ ഓർത്തു

“എടാ അജു നീ നല്ല തണ്ടും തടിയുമുണ്ടല്ലോ, എന്താ അഭീടെ ഒപ്പം അന്ന് പട്ടാളത്തി ചേരാൻ നോക്കാഞ്ഞത്. അങ്ങനെ ആണെങ്കി നിനക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടാവോ കിടിലം സാധനങ്ങൾ അടിക്കായിരുന്നില്ലെ” ശരത്ത് സംശയം പറഞ്ഞു.

അത് അടുത്ത ഒരു കഥയുടെ തുടക്കമായിരുന്നു.

“അപ്പൊ നിങ്ങക്ക് അത് അറിയില്ലേ..!! അജു പട്ടാളത്തിൽ പോയിരുന്നു” ഞാൻ അവനെ ഒന്നുനോക്കി.

“പിന്നെ അല്ലാ..”അവൻ മീശ പിരിച്ചുകയറ്റി, സലാംകാശ്മീരിലെ ജയറാം നിക്കണത് പോലെ, ഞാൻ അവൻ സൈബർവിങിൻ്റെ കമാൻഡർ ആയിരുന്നെന്ന് പറയുന്നതും കാത്ത്നിൽപ്പാണ്.

“ അങ്ങനെയിരിക്കെ ഇന്ത്യ-ചൈന ബോർഡറിൽ ചെറിയ തർക്കം. ഫയറിംങ് തുടങ്ങി. പ്രശ്നം ഗുരുതരമായപ്പോൾ പ്രതിരോധത്തിനു കയറ്റിവിട്ട ബറ്റാലിയനിൽ ഇത്രനാളും ക്യാമ്പിൽ നല്ലപോലെ ട്രൈയിനിംങിൽ ആയിരുന്ന ഇവരുടെ ബറ്റാലിയൻ കൂടിയുണ്ടായിരുന്നു. അജു  ‘AK 47’ നും പിടിച്ച് ഇറങ്ങണത് കണ്ടപ്പോഴെ ചൈനാക്കാർ ഒന്നു പേടിച്ചു. അവന്റെ അടുത്ത മൂവിൽ അവര് പേടിച്ച് മൂത്രംവരെ ഒഴിച്ചു.

“എന്തായിരുന്നു ആ മൂവ്” ജോണിന് ആവേശമായി.

“ പറഞ്ഞ് കൊടുക്കട പിള്ളേർക്ക്.” മീശ പിരിച്ച്പിരിച്ച് പറിഞ്ഞ് പോന്ന രോമങ്ങൾ

💬 Comments

View all comments