0%

Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]

Author : നരഭോജി Read All Parts 4489

ആ മുഖതാവിൽ നാണത്തിൻ്റെ നിഴൽരാജികൾ പിറന്നുവീണു.

കാവിൽ കുളിക്കഴിഞ്ഞീറൻ മാറാത്ത ആഞ്ഞിലി, പരാദങ്ങൾ പടർന്നിറങ്ങിയ കറുത്ത മുടിയഴിച്ചിട്ടുണക്കി. വരണ്ട് പുറ്റയടർന്ന പാഴ്ച്ചില്ലകളിൽ രാപക്ഷികൾ ചേക്കേറി. കാവിലാകവെ ശൃംഗാരത്തിൻ്റെ പാലപൂത്തു, അതിന്റെ ദൈവീക സൗരഭ്യം സിരകളിൽ, നിണത്തിൽ അഗ്നിയെന്നോണം പടർന്നു.

അധരങ്ങളിലെ ഇത്രനേരം കാണാഞ്ഞതിലുള്ള പരിഭവം ഞാൻ മുത്തിയെടുത്തു. കാട്ട്തേനിൻ്റെ  രുചി. ചുമന്ന്തുടുത്ത ആ അധരങ്ങളും, അർദ്ധനിമീലിതങ്ങളായ നയനങ്ങളും, മുഖത്തെ രക്തപ്രസാദവും പറയാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

“ഉണ്ണിയേട്ടൻ കള്ള്കുടിച്ചോ” അവൾ വെറുതേ ചോദിച്ചു. “ഇല്ല ആ രുചി കിട്ടിയില്ല.” അവൾ തന്നെ ഉത്തരവും പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ നാണത്തിൽ, തിരിയൊന്ന് നീക്കി, വിരലിൽ തങ്ങിയ എണ്ണ കാർക്കൂന്തലിൽ തുടച്ച്, കുറുനിരമാടിയൊതുക്കി അവൾ തിരികെ നടന്നു. കൈപിടിക്കാൻ ആഞ്ഞവിരലുകൾ ധാവണിയൊടിവിലെ വയറിൽ ഉരസി മുന്താണിയെ തഴുകി വഴുതിമാറി. പെട്ടന്നൊന്ന് നിന്ന്, തിരിഞ്ഞ് നോക്കാതെയവൾ ചോദിച്ചു.

“ഞാൻ കണ്ടു പേഴ്സ് …, അത്രക്ക് ഇഷ്ടമാണോ...”

“ ഒരുപാടൊരുപാട്….”

അത് പറഞ്ഞ് തീരുന്നതിനു മുൻപേ, കുപ്പിവള കിലുങ്ങും പോലെ ചിരിയേകി കൊണ്ടവളെങ്ങോ ഓടിമറഞ്ഞു. അതിനുത്തരം എന്നേക്കാൾ നന്നായി അവൾക്കറിയാമായിരുന്നിരിക്കാം...

********


ഏട്ടൻ എത്തിയിട്ടുണ്ട് ഇത്രനാളും കാണാത്തതിലുള്ള അകൽച്ചയൊന്നും തോന്നിയില്ല. അൽപ്പനേരം സംസാരിച്ചിരുന്ന്, നല്ലമുളക് മൂപ്പിച്ച മോരും, നാളികേരമിട്ട് കുത്തികാച്ചിയ ചീരത്തോരനും, വറുത്തപപ്പടവും കൂട്ടി കഞ്ഞികുടിച്ച് പിരിഞ്ഞു.

എൻ്റെ മുറിയിൽ ഒരുപാട് നാളുകൾക്കു ശേഷം കിടക്കുമ്പോൾ, ഭൂതകാലത്ത് എത്തിയത് പോലെ. അതേ ഫാനും, തുണികളിലെ പഴക്കത്തിൻ്റെ മണവും, ഇരുട്ടും, തെങ്ങോലകൾക്കിടയിലൂടെ പതിയെ അരിച്ച് കടന്ന് വരുന്ന ലാവെട്ടവും, ഒന്നും മാറിയിട്ടില്ലെന്നു തോന്നിപോയി. പുറത്തെവിടെയോ അമ്മയുണ്ട്, നാടകം കഴിഞ്ഞ് വൈകിവന്നതിന് രാവിലെ വഴക്ക്

💬 Comments

View all comments