Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]
?.”
“ആ അതാണ് ഞാൻ പറഞ്ഞ് വന്നത്. നീ തോക്കിൽ കയറി വെടിവക്കല്ലെ…. ഹെയ് ആരാ ഈ വരണെ…..” (ഞാനത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ മീനാക്ഷി ഞെട്ടി കയ്യിൽ മുറുക്കെ പിടിച്ചു .) “അപ്പു മാരാരോ..”
അവളുടെ ഞെട്ടലു കണ്ട ഞാൻ അവളെ നോക്കി ചിരിച്ചു, അപ്പോഴാണ് കുറച്ചകലെ ചരിവിറങ്ങി വയൽവരമ്പ് കയറുന്ന മാരാരെയും സംഘത്തേയും അവളു കണ്ടത്. അമളി മനസ്സിലായ അവള് ചുമ്മാ ഇളിച്ചുകൊണ്ട് കണ്ണുരുട്ടി.
മാരാര് ചിരിച്ച്, പരിചയം കാണിച്ച് കടന്ന്പോയി, പിന്നില് ശിഷ്യഗണവും. ഇതിപ്പൊ എങ്കിട്ടാണാവോ ഈ സമയത്. പെട്ടന്നാണ് ഓർമ്മ വന്നത്. നാളെയല്ലെ തൃശ്ശൂർപൂരം. അങ്ങോട്ടാവും. ഇലഞ്ഞിത്തറ മേളത്തിനു മരാരില്ലാതെ എങ്ങനെയാ..!
ഇലഞ്ഞിത്തറയിൽ കൊട്ടുന്നത് പാണ്ടിയാണ്, അത് പഞ്ചാരിയും, തായമ്പകയും, പഞ്ചവാദ്യവും പോലെ ചെമ്പടമേളമല്ല , തുടക്കം മുതൽ അടന്തയാണ് കൊട്ടുന്നത്. കാലങ്ങളുടെ നിമ്നോന്നതങ്ങളില്ല, വച്ചടിവച്ചടി കയറ്റമാണ്. കേട്ടു നിൽക്കുന്നവർക്ക് ആവേശത്തിന് മറ്റെന്തെങ്കിലും വേണോ. ഇടതു കലാശം, അടിച്ചു കലാശം, തകൃത, തൃപുട പിന്നെ മുട്ടിന്മേൽ ചെണ്ട, കാലങ്ങൾ ഋതുകൾ പോലെ മാറിമറിയും. ഒരു നൂറ് ചെണ്ട, എഴുപത്തിയഞ്ച് ഇലത്താളം, ഇരുപത്തിയൊന്ന് വീതം കൊമ്പും കുഴലും, ഇരുന്നൂറ്റിയമ്പതോളം പ്രതിഭാശാലികളായ കലാകാരൻമാർ മാറ്റുരക്കുമ്പോൾ ചുറ്റും എണ്ണിയെടുക്കാൻ കഴിയാത്തത്ര ആരാധകവൃന്തം ആർത്തുൻമദിക്കും.
എല്ലാം കഴിഞ്ഞ് പറേമക്കാവ് അമ്മ സാക്ഷാൽ പാർവ്വതിദേവിയും, തിരുവമ്പാടി ഭഗവതി സാക്ഷാൽ ലക്ഷ്മിദേവിയും നേർക്ക് നേർവരും. അവർ അടയാഭരണങ്ങളും, ഉടയാടകളും പരസ്പരം കാട്ടുന്ന കണക്കെ കുടമാറ്റം നടക്കും. അടുത്ത നാൾ പുലർച്ചെ വെളുക്കുവാൻ ഏഴര രാവുള്ളപ്പോൾ ഗംഭീര കമ്പക്കെട്ട്, പിന്നെ യാത്രപറച്ചില്ലായി കണ്ണീരായി. പക്ഷെ വടക്കുംനാഥൻ സാക്ഷൽ ശങ്കരനും, തിരുവമ്പാടി വാഴുന്ന
💬 Comments
View all comments