Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)
പഞ്ചപാവം, അച്ഛൻ എന്ത് പറയുന്നോ അതാണ് വേദവാക്യം,
പക്ഷെ അമ്മയുടെ പ്രിയ സന്തതി ഞാനായിരുന്നു, 'അമ്മ എന്ത് പറഞ്ഞാലും കേൾക്കുന്ന ഒരു പാവം സന്തതി, പക്ഷെ പഠനം മാത്രം എനിയ്ക്കു വഴങ്ങിയില്ല, ചെറുപ്പത്തിൽ 2ആം ക്ലാസ്സുമുതൽ ഞാനതു തെളിയിച്ചു,
അതേ അവസരത്തിൽ പക്ഷെ എന്റെ അച്ഛൻ വീണ്ടും കഴിവ് തെളിയിച്ചു,
അങ്ങനെ എന്റെ കുടുംബത്തിലെ അവസാന സന്തതിയാണ് എന്റെ അനിയത്തി സനൂജ,
അമ്മയുടെ എല്ലാ അഴകും കിട്ടിയ അവൾ,
എനിയ്ക്കു അന്നുതൊട്ടു ഇന്നുവരെ വളരെ പ്രിയപെട്ടവളാണ്,
അവൾക്കു അവളുടെ മൂന്നു ചേട്ടന്മാരിലും ഏറ്റവും പ്രിയപെട്ടവനും ഞാനാണ്,
ഒരു സഹോദരീ-സഹോദര ബന്ധത്തേക്കാളുപരി ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു,
എന്റെ അനിയൻ വിനോജ് ഞാൻ നേരത്തെ പറഞ്ഞപോലെ എല്ലാ അർത്ഥത്തിലും എനിയ്ക്കു പാരയായിരുന്നു,
അച്ഛനാണേൽ എന്ത് കാര്യത്തിനും അവന്റെ ഭാഗമേ പിടിയ്ക്കുകയും ഉള്ളു,
ആയൊരു അവസരത്തിലെല്ലാം എനിയ്ക്കു കട്ടയ്ക്കു കൂടെ നിന്നട്ടുള്ളത് ഇവളാണ്, സത്യത്തിൽ ഞാനവളിലൂടെ എന്റെ മറ്റൊരു അമ്മയെ വരെ കണ്ടിരുന്നു.!
സ്വതവേ മുൻശുണ്ഠികാരനായിരുന്നെങ്കിലും ഉള്ളുകൊണ്ടു ലോലനായ ഞാൻ വിഷമം വരുമ്പോഴെല്ലാം അവളുടെ അടുത്തേക്കാണ് ഓടി ചെല്ലുക,
എന്നിലും ആറു വയസു ഇളയതെങ്കിലും വളരെ ഭാവ പക്വ്യതയോടെ അവൾ കാര്യങ്ങളെ നേരിടുമായിരുന്നു,
ഞാൻ മുഷ്ടികൊണ്ട് തുടങ്ങിവെക്കുന്ന പലകാര്യങ്ങളും അവളുടെ ഹൃദയം കൊണ്ടവൾ പരിഹാരം കാണുമായിരുന്നു,
അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു അഗാധമായ ബന്ധം ഉടലെടുത്തിരുന്നു,
ഞാൻ അവളുടെ അഭിപ്രായം അറിയാതെ ഒരു പ്രധാന തീരുമാനവും എടുത്തിരുന്നില്ല,
അവൾ ഏതൊരു ചെറിയ കാര്യവും എന്നോട് ചോദിക്കാതെ ചെയ്തിരുന്നുമില്ല, അവൾ പലപ്പോഴും എന്നോട് പറഞ്ഞട്ടുണ്ട് ഞാൻ അവളുടെ ചേട്ടനും, സുഹൃത്തും, അച്ഛനും എല്ലാം
💬 Comments
View all comments