0%

Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

തുടങ്ങും,

ഇപ്പോൾ എട്ടുമണി ആവുന്നതേ ഉണ്ടായിരുന്നുള്ളു എങ്കിലും എല്ലാവരും ആകെ തിരക്കിൽ ആയിരുന്നു, ഞാനും ആ തിരക്കിനിടയിൽ ചുറ്റിപ്പറ്റി നടന്നു,

സമയം പോയതറിഞ്ഞതേ ഇല്ല.,

അകെ പാചകത്തിന്റെ ചൂടടിച്ചു തളർന്ന ഞാൻ അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു കാറ്റുകൊള്ളുമ്പോഴാണ്,

പെട്ടെന്ന് നേരത്തെ കണ്ട സാരിയിൽ വീണ എന്റെ അടുക്കലേയ്ക്ക് വന്നത്,

അവൾ വന്നപാടെ എന്നെ ഒന്ന് ഇരുത്തി നോക്കി,

അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നിരുന്നു, അത് കരഞ്ഞു കലങ്ങിയപോലെ നിറഞ്ഞും ഇരുന്നു,

എനിയ്ക്കു അവളുടെ ഈ ഭാവമാറ്റത്തിന്റെ കാര്യം മനസിലായില്ല.!

അവൾ പെട്ടെന്ന് എന്റെ അടുത്ത് നിന്ന രണ്ടു പേരോട് മാറി നിക്കാൻ ആവശ്യപ്പെട്ടു,

അവർ അത് കേട്ട് വേഗം മാറിനിന്നു.,

എനിയ്ക്കു കാര്യം എന്താണെന്നു മനസിലായില്ല.! ഞാൻ ഇരുന്ന കസേരയിൽ നിന്നും എണീറ്റു.!

വീണ ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പുവരുത്തി

" മനോജേ എനിയ്ക്കു ഒന്നേ പറയാനുള്ളു, എന്റെ ജീവിതത്തിൽ ഒരൊറ്റ ആണേ ഉള്ളു,

അതെന്റെ വിനു മാത്രമാണ്,

അവനല്ലാതെ വേറെ ഏതു പുരുഷൻ എന്റെ ദേഹത്ത് തൊട്ടാലും ഞാൻ അന്ന് ആത്മഹത്യ ചെയ്യും,

അതും വെറുതെയല്ല , എന്നെ തൊട്ട ആ പുരുഷനെ കൊന്നിട്ടാവും അത്, മറക്കണ്ട.!"

അവൾ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു നിർത്തി

എന്താണ് കാര്യമെന്ന് മനസിലാവാതെ ഞാൻ മിഴുങ്ങസ്യാ നിന്നു !

" ഇനി അഥവാ അവനെ എനിയ്ക്കു അടയാൻ സാധിച്ചില്ലെങ്കിൽ, ഞാൻ അവനു വേണ്ടി കാത്തിരിക്കാൻ തയ്യാറാണ്, എത്ര നാളു വേണമെങ്കിലും, എനിയ്ക്കുറപ്പുണ്ട് അവൻ എന്നെ തേടി വരും.!"

അവൾ ഇത്രയും പറഞ്ഞു

💬 Comments

View all comments