0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

കോരിച്ചൊരിയുന്ന മഴയിൽ വെന്തുരുകി.!

പെട്ടെന്ന് പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രെഷനോടെ മുഴങ്ങി,

എനിയ്ക്കു സ്ഥലകാലബോധം പിന്നെയും വീണു,

ഞാൻ ഓടി കാറിൽ കയറി..

"ആ ഹാലോ ആൽബിയാടാ, നീയിതെവിടെയാണ്.? ഞാൻ സംകൃതിഭവനിൽ ഉണ്ട്.!"

മറുതലയ്ക്കൽ ആൽബി ഇൻസ്‌പെക്ടർ.!

"അളിയാ മൊത്തത്തിൽ കയ്യീന്ന് പോയെടാ., നീ വിപിയുടെ വീട്ടിലേയ്ക്കു വാ ഞാൻ അവിടെ കാണും,!"

ഞാൻ എന്ത് പറയണമെന്ന് രൂപമില്ലാതെ  പറഞ്ഞു നിർത്തി

" ആ എന്ന നീ അങ്ങോട്ട് വിട്ടോ ഞാനൊരു അരമണിക്കൂറിൽ അങ്ങോട്ട് എത്തിക്കോളാം..!"

എന്റെ സ്വരത്തിലെ പതർച്ച മനസിലാക്കിയവണ്ണം അവൻ പറഞ്ഞു.!

ഞാൻ വണ്ടി വേഗം വിപിയുടെ വീട്ടിലേയ്ക്കു പായിച്ചു,

മഴയെ ബേധിച്ചു എന്റെ വണ്ടി മുന്നേറി.!

എന്റെ ഉള്ളിലാകെ നീറ്റലായിരുന്നു,

എന്നാലും അവളെ തല്ലണ്ടായിരുന്നു, അടി ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം,

എന്നാലും അവള് എന്നെ മാന്തിയിട്ടല്ലേ, മരപ്പട്ടിയ്ക്കു ഉണ്ടായതാണോ ആ സാധനം.?

എന്നാലും അടിച്ചതിനെക്കാളും അവൾക്കു കൂടുതൽ വിഷമമായതു അച്ഛനെ പറഞ്ഞപ്പോഴാണ്,അത് വേണ്ടായിരുന്നു എന്ന് ഇപ്പൊ ഒരു തോന്നൽ.!

അവളിപ്പോ എങ്ങോട്ടാവും പോയി കാണുക.?

അവളുടെ വീട്ടിലേയ്ക്കു.?

ദൈവമേ അവളുടെ തന്ത ഇനി ഒരു പടയുമായി വരുമോ.?

ഇനിയിപ്പോ അങ്ങോട്ടേയ്ക്കല്ലേൽ എങ്ങോട്ടു.?

ഇനിയെങ്ങാനും തിരിച്ചു വിനുവിന്റെ അടുത്തേയ്ക്കു പോയി കാണുമോ.?

കൊല്ലും ഞാൻ രണ്ടിനെയും.!

ഏഹ് അങ്ങനെ പോകാൻ ചാൻസില്ല, ഇപ്പൊ അവനു അവളുടെ കലിപ്പ് ലിസ്റ്റിൽ രണ്ടാം സ്ഥാനം എങ്കിലും കാണും, ഫസ്റ്റ് ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.!

എന്നാലും എന്റെ മുത്തപ്പാ ഞാൻ നിങ്ങളോടു ഒരു തമാശയ്ക്കല്ലേ അങ്ങനെ പറഞ്ഞത്,

അത്ര അത്യാവിശ്യമായിരുന്നേൽ ഞാൻ എന്റെ തലതന്നെ മൊട്ടയടിച്ചെനെലോ,

എന്നാലും എനിയ്കിട്ടു ഇങ്ങനെ ഒരു പണി തരണ്ടായിരുന്നു,

ഞാൻ മുത്തപ്പനോട് ലേലം വിളിച്ചതിന്റെ വിഷമവും, അവള് പോയതിന്റെ ബന്ധപ്പാടും കാരണം പൊറുതിമുട്ടി

മനസ്സ് ആകെ കലുഷിതമായി.!

വണ്ടി വിനുവിന്റെ വീട്ടിലേയ്ക്കു പാഞ്ഞു

-------------------------------

"എങ്ങോട്ടാ ചേച്ചി പോവണ്ടേ,?!"

ഓട്ടോ കാരൻ റിയർവ്യൂ മിററിലൂടെ വീണയെ നോക്കി,.

വീണ അപ്പോഴും ആലോചനയിൽ ആയിരുന്നു,

"ഒരു മിനിറ്റ് ചേട്ടാ ഇപ്പോൾ പറയാം..!"

അവൾ തന്റെ ബാഗിൽ നിന്ന് ഫോണെടുത്തു, ആരെയോ വിളിച്ചു

" ആ

💬 Comments

View all comments