0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

അമ്മ ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി,

ഞാൻ അപ്പോഴും ഒന്നും പറയാനില്ലാതെ മിണ്ടാതിരുന്നു.

"ഞാൻ അവളോട് സംസാരിച്ചിരുന്നു,

അവൾക്കു കഴിഞ്ഞു പോയ കാര്യങ്ങൾ മറക്കാൻ തന്നെയാണ് ആഗ്രഹം,

ആ പഴയ പ്രണയം പോലും,

പക്ഷെ അതിനവൾക്കു കുറച്ചു സമയം വേണമെന്നു മാത്രമാണ് അവൾ പറഞ്ഞതു,

ഞാൻ നിന്റെ അമ്മയെപ്പോലെ മാത്രം ചിന്തിച്ചാൽ പോരല്ലോ,

അവളും ഇപ്പോൾ എന്റെ മകളാണ്,

അതാണ് ഞാനും അച്ഛനും കൂടി ചിന്തിച്ചു അന്ന് അങ്ങനെ ഒരു കടുത്ത തീരുമാനം പറഞ്ഞത്,

എത്രയൊക്കെ പറഞ്ഞാലും ഒരു കുടകീഴിൽ തന്നെ കഴിയുമ്പോൾ ഇന്നല്ലേൽ നാളെ അവൾക്കു നിന്നോടുള്ള മനസ്സ് മാറും, എനിയ്ക്കുറപ്പുണ്ട് ,

അല്ലേൽ തന്നെ ഇഷ്ടപെടാതിരിക്കാൻ എന്റെ കുഞ്ഞൂട്ടന് എന്താ ഒരു കുറവുള്ളേ.!"

'അമ്മ എന്റെ മുടിയിഴകളീലൂടെ കയ്യോടിച്ചു..

ഈ അമ്മമാരുടെ സ്ഥിരം ഡയലോഗാണ് ഇത്,

പക്ഷെ എത്ര കോഞ്ഞാട്ടയായ മകനും അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ടല്ലോ.!

അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്,

ഈ പറയണ അമ്മയും, പിന്നെ തലയ്ക്കു വെളിവില്ലാത്ത എന്റെ ആരവട്ടു പെങ്ങളും മാത്രമാണ്,

ഇത്രനേരം  എന്റെ മുഖത്തേയ്ക്കു നോക്കിയട്ടു തന്നെ ഉണ്ടാവുന്ന പെണ്ണുങ്ങൾ,

അതും വേറെ നിവർത്തിയില്ലാതെ കൊണ്ട്.!

ഞാൻ ചിരിച്ചു കൊണ്ട് അമ്മയുടെ തോളിലേയ്ക്ക് ചാഞ്ഞു..

ഈ കാറ്റടിക്കുമ്പോൾ അമ്മയുടെ തഴുകലാണ് ഓർമ വരുന്നത്.!

'അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്നു പിന്നീട് ചിന്തിച്ചപ്പോ എനിയ്ക്കും തോന്നി,

അല്ല പെട്ടെന്ന് വന്നു പറഞ്ഞാൽ ആരായാലും ഇങ്ങനെയൊക്കെ തന്നെയാവുമല്ലേ പെരുമാറുക.. അല്ലേ.?

ഓരോന്നു ചിന്തിച്ചു വണ്ടി ഓടിക്കുമ്പോ സമയം പോയതറിഞ്ഞതേ ഇല്ല.!

സംസ്കൃതി ഭവനിൽ ഒരു മരത്തിനു ഓരത്തേയ്ക്കു വണ്ടി ഓടിച്ചു കയറ്റി,.

വീണ വളരെ ഉത്സാഹവതിയായിരുന്നു,

അത് കാണുമ്പോൾ എന്തോ മനസ്സിനും ഒരു രസം,

അല്ലേലും ഈ ആണുങ്ങൾ പൊതുവേ ലോലൻ മാരാണ്,

അങ്ങനെ അല്ലേൽ തന്നെ ഞാൻ ചെറുതായി ലോലനാണ്.!

പുറമെ ഭയങ്കരമായി ബലം പിടിച്ചു നടക്കും,

വേറൊന്നിനുമല്ല രണ്ടാള് കാണുമ്പോൾ പറയണം,

ഓ അവനൊരു ഇരട്ട ചങ്കനാണ് എന്ന്, ഒരു ചങ്കൂറ്റത്തിന്റെ പ്രതീകം,

ചിന്തിച്ചു നോക്കിയാൽ ഒന്നിനുമല്ല വെറുതെ,

നമ്മൾ മറ്റുള്ളവരെ കാണിക്കാനായാണ് ഒട്ടുമിക്ക കാര്യങ്ങളും ചെയ്യുന്നതെന്നതാണ്

💬 Comments

View all comments