Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
ഇനിയിപ്പോ പോകാൻ പോകുന്നത് അവളുടെ തട്ടകത്തിലേയ്ക്കും.
എന്തായാലും അവള് യുദ്ധം പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് ഞാനും വിട്ടുകൊടുക്കില്ല.!
അവിടെ എത്തട്ടെടി ബാക്കി ഞാൻ കാണിച്ചുതരാം.!
ഞാൻ മനസ്സിൽ ഉറപ്പിച്ചു.!
ഞാൻ വേഗം ടെറസിലേക്കു ഓടി,
ഫോണെടുത്തു ആൽബിയെ വിളിച്ചു.,
"എടാ അവള് ആകെ മാറ്റമാണ് ഇപ്പൊ, ഞങ്ങള് കുറച്ചുകഴിയുമ്പോൾ ഇറങ്ങും,
ഞാൻ എന്താണ് ചെയ്യണ്ടേ.?"
"നീ ധൈര്യമായി പോയി വാടാ, എനിയ്ക്കിപ്പോ ഇവിടെനിന്നു മാറാൻ പറ്റില്ല, പക്ഷെ എല്ലാ കാര്യവും നോക്കാൻ വിപി ഉണ്ടാവും.!" ആൽബി എന്നെ ആശ്വസിപ്പിച്ചു
"നിങ്ങള് രണ്ടാളും ഇവിടെയിരുന്ന് പാലക്കാടുള്ള എനിയ്ക്കു എന്ത് സഹായം ചെയ്യാനാണ്.?"
" ഹഹഹ എല്ലാം വിപിയെ ഞാൻ ഏല്പിച്ചട്ടുണ്ട്, നീ ധൈര്യമായി ഇരിയെട.!" ആൽബി ഫോൺ കട്ട് ചെയ്തു.!
ഞാൻ എന്ത് ചെയ്യണമെന്നാണറിയാതെ അവിടെ നിന്നു
" എടാ മനു, വാടാ ഇറങ്ങാൻ നേരമായി.!"
താഴെനിന്ന് 'അമ്മ വിളിച്ചു പറഞ്ഞു.
ഞാൻ താഴേയ്ക്ക് ഇറങ്ങി,
എല്ലാവരുമുണ്ട്.!
"മോളെ ഇവന് സ്ഥിരം കുളിയ്ക്കാനുള്ള എണ്ണ ദേ ഈ പാത്രത്തിൽ ഉണ്ടെട്ടോ,
കുളിക്കാൻ ആജന്മ മടിയുള്ളവനാ, നീ വേണം എല്ലാ കാര്യവും നോക്കിയും കണ്ടും ചെയ്യാൻ.!"
'അമ്മ ഒരു പൊതി വീണയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു
ആ അടിപൊളി.!
ബെസ്റ്റ് ആളുടെ കയ്യിലാണ് കൊടുക്കുന്നത്.!
എന്നെ അവള് കുളിപ്പിച്ച് കിടത്തിക്കോളും അമ്മേ.!
ഞാൻ വീണയെ നോക്കി അവൾ വളരെ ഉത്സാഹവതിയാണ്,
വിനുവിനെ കാണാൻ വേണ്ടി പോയപ്പോ കാണിച്ച അതെ ഉത്സാഹം.!
അച്ഛൻ പെട്ടെന്ന് എന്നെ അടുത്തേയ്ക്കു വിളിച്ചു രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകെട്ടുകൾ എന്റെ കയ്യിലേക്ക് വെച്ചുതന്നു,
ഇങ്ങേരുടെ കയ്യിൽ അപ്പൊ പൈസയൊക്കെ
💬 Comments
View all comments