മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]
📝 Ongoing
👁 355422 views ❤ 1257 likes 💬 777 comments
മീനത്തിൽ താലികെട്ട് 4 (കട്ടകലിപ്പൻ)
Meenathil Thalikettu Part 4 bY KaTTakaLiPPaN | Previous part
DISCLAIMER :
കഥ വൈകിയതിൽ പിന്നെയും ക്ഷേമ :)
വണ്ടി ഞങ്ങളേം വഹിച്ചുകൊണ്ട് പാഞ്ഞു,.
വീണ നിർത്താതെ സംസാരിച്ചുകൊണ്ടേ ഇരിക്കുകയാണ്.!
അതിനെല്ലാം മറുപടി പറയാൻ വിപിയും.!
ഈ പെണ്ണുങ്ങൾക്ക് ഇത്രയധികം വിഷയങ്ങൾ ഇതെവിടെന്നു കിട്ടുന്നോ ആവോ.!
ലോകത്തുള്ള എന്തിനെക്കുറിച്ചും എന്തേലുമൊക്കെ പറയാൻ ഉണ്ടാവും ഇവർക്ക്.!
പക്ഷെ ഇന്നലെ വരെ വീണയെ കണ്ണിനു കണ്ടുകൂടാത്ത വിപിയുടെ ഈ മാറ്റം എന്നെ വല്ലാതെ അത്ഭുത പെടുത്തിയിരുന്നു.!
ആൾക്കാരെ നിമിഷ നേരം കൊണ്ട് കയ്യിലെടുക്കാൻ വീണയ്ക്കു ഒരു പ്രേത്യേക കഴിവാണ്,
മറ്റുള്ളവർക്ക് ഇഷ്ടപെടുന്ന വിഷയവും,
അതിനു അനുയോജ്യമായ രീതിയിൽ പെരുമാറാനും അസാമാന്യ കഴിവ്.!
ഈ സോഷ്യൽ സ്‌കിൽസ് എന്നൊക്കെ പറഞ്ഞാൽ ഇതാവണം,!
ഞാൻ വെറുതെ പുറത്തേയ്ക്കു നോക്കിയിരുന്നു,
ഇടയ്ക്കിടയ്ക്ക് വീണ എന്നോടും എന്തെക്കെയോ ചോദിക്കുന്നുണ്ട്,
ഞാൻ എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.!
എന്റെ ചിന്ത മുഴുവൻ ഇപ്പോൾ അഭിരാമി ചേച്ചിയെ കുറിച്ചായിരുന്നു.!
അന്ന് കല്യാണത്തിന് കണ്ടതാണ്,
വീണയിലും നിറം ഇത്തിരി കുറവാണെങ്കിലും വീണയോടു കിടപിടിക്കുന്ന സൗന്ദര്യം.!
പുള്ളിക്കാരത്തിയുടെ ഭർത്താവിന്റെ പേര് ആൽബർട്ട് എന്നോ മറ്റോ ആണ്,
പ്രണയ വിവാഹം ആയിരുന്നു,
അന്ന് പുള്ളിയുടെ കുടുംബക്കാരുമായി എന്തോ കാര്യത്തിന് എന്റ
💬 Comments
View all comments