Chapter Title : മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]
അവിടെ ഉള്ളവർ നോക്കുമ്പോൾ കറുത്ത തുണിയായതു കൊണ്ട് മൊത്തം ഇരുട്ടാവും, നമ്മുടെ മുഖം കാണില്ല., പിന്നെ നമുക്ക് അവരെ കാണാനാണ് ഈ ഓട്ടകൾ.!" അവൻ അവന്റെ ബുദ്ധി എന്നോട് വിവരിച്ചു
ഞാൻ അവന്റെ ഈ കഴിവൊക്കെ കണ്ടു മിഴുങ്ങസ്യാ ഇരുന്നു
" ഇതൊക്കെ ഞങ്ങളെ ഞങ്ങളുടെ ഒളിഞ്ഞുനോട്ട ആശാൻ പഠിപ്പിച്ചതാണ്,.!" അവന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആത്മനിർവൃതി അടഞ്ഞ ഭാവം.!
ദൈവമേ എനിയ്ക്കും ഇങ്ങനത്തെ ഒരു ആശാൻ ഇല്ലാണ്ട് പോയല്ലോ, ഉള്ളതാണേൽ സ്പടികം സിനിമയിലെ ചാക്കോ മാഷിനെ പോലെയുള്ള കുറെ കൊടും ഭീകരന്മാർ.,!
വിപി അപ്പോഴേക്കും ഒളിഞ്ഞുനോട്ടം തുടങ്ങിയിരുന്നു, ഞാനും അതിനു ഓപ്പ്പം കൂടി, ജനലിന്റെ വിജാഗിരി കുറച്ചു പൊങ്ങി ഇരിക്കുന്നതിനാൽ അവരുടെ സംഭാഷണവും ഞങ്ങൾക്ക് കേൾക്കാമായിരുന്നു., അകത്തെ കാഴ്ചകൾ കണ്ടിട്ട് അവര് പരുപാടി തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ആണെന്ന് ബോദ്ധ്യമായി.,!
വിനു കട്ടിലിൽ കയറി ചുമ്മാ അഭിരാമിയെ നോക്കി കിടക്കാണ്, അഭിരാമി ചേച്ചി കുട്ടിയുടെ തൊട്ടിലിൽ പിടിച്ചാട്ടി വാവയെ ഉറക്കാനുള്ള ശ്രെമത്തിലാണ്.! ഈ പുള്ളികാരത്തിക്കു ഇതൊക്കെ നേരത്തെ എങ്ങാനും ചെയ്തുകൂടെ,, ഈ നട്ടപാതിരായിക്കു ഈ ഉണക്ക ഓടിന്റെ പുറത്തുകയറി പാടുപെട്ടു കാണേണ്ട സീൻ ഇതൊന്നുമല്ലാലോ,. എന്റെ മനസ്സിൽ ചെറിയൊരു ഈർഷ്യ തോന്നി, കട്ട് തിന്നുന്ന വിനുവിന്റെ അവസ്ഥ അപ്പൊ എന്തായിരിക്കും.?
"അച്ചു കുഞ്ഞു ഉറങ്ങിയില്ലേ.?" കിടന്നുകൊണ്ട് വിനു ചോദിച്ചു
മിണ്ടല്ലേ എന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു അഭിരാമി ചേച്ചി ആട്ടൽ തുടർന്നു,,.
"എടാ മനു ഞാൻ ഇന്നലെ മുതൽ ചോദിക്കണം എന്ന് കരുതിയതാണ് ഈ അച്ചുവും അഭിരാമിയും ഒന്നാണോ.?" വിപി ഉള്ളിലേയ്ക്ക് നോക്കികൊണ്ട് എന്നോട് മെല്ലെ ചോദിച്ചു
💬 Comments
View all comments