Chapter Title : മീഞ്ചന്തയിലെ പുത്രിയും പിതാവും [JM&AR]
അത്രയും കാലത്തെ ജീവിതത്തിനിടയിൽ താൻ കഴിച്ചതിൽ വെച്ചേറ്റവും സ്വാദിഷ്ടമായ ഭക്ഷണമായി ഉപ്പക്ക് തോന്നി.
പ്രാതൽ കഴിഞ്ഞ് ഉപ്പ ലെഡ്ജറും മകളെടുത്ത് കൊടുത്ത ഫയലുകളും വിശദമായി നോക്കാനിരുന്നു. കുഞ്ഞുണരാനായപ്പോൾ ഷഹാന അവനെ കുളിപ്പിക്കാനുള്ള ചൂട് വെള്ളം അടുപ്പിൽ കയറ്റി. കുഞ്ഞ് ഉണർന്നു. ഷഹാന അവനെ എടുത്ത് മുല കൊടുത്തു. ഉപ്പ പോകുന്നതിന് മുന്നേ കുളിപ്പിക്കാൻ വേഗം എണ്ണ തേപ്പിച്ച് നിർത്തി. മകൻ നടക്കാൻ തുടങ്ങിയ കാര്യം കണക്കിലെടുക്കാതെ അവൾ വെള്ളം കൊണ്ട് വെക്കാൻ എളുപ്പത്തിന് കുളിമുറിയുടെ വാതിൽ തുറന്നിട്ടു. അവൾ ചൂട് വെള്ളം വട്ട ചെമ്പിലാക്കി കൊണ്ട് വന്നപ്പോൾ മകൻ ഡപ്പയിലെ വെള്ളം തട്ടി തെറിപ്പിച്ച് കളിക്കുകയായിരുന്നു.
“ഉപ്പാ ഒന്ന്ങ്ങട്ട് വരീ..”
അവൾ ഉപ്പയെ വിളിച്ചു. ഉപ്പ വന്ന് കുഞ്ഞിനെ എടുത്തു.
“ ഉപ്പാ ഓൻ്റെ മേത്ത് എണ്ണണ്ട് ”
“അത് സാരല്ല. ഞാഞ്ഞിപ്പോ എന്തായാലും പോണേന് മുന്നേ കുളിക്കല്ലോ”
ഉപ്പയുടെ കയ്യിൽ നിന്നും കുതറി ഇറങ്ങി കുഞ്ഞ് വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു.
“വെള്ളത്തില് കളിക്കാനാ ഉപ്പാ... ഞാൻ ഇതൊക്കെടുത്ത് വെക്കുമ്പോയ്ക്ക് ഇങ്ങള് ഓനെ കൊണ്ട് പോയി വേറെന്തേലും കാട്ടീ”
“ഇങ്ങട്ട് വാടാ കള്ളാ…വാ നമ്മക്ക് പൂച്ചയെ കാണാം”
ഉപ്പ കുഞ്ഞിനെ എടുത്ത് മുറ്റത്തേക്കിറങ്ങി.
ഷഹാന മകനെ കുളിപ്പിച്ച് അവന് കഴിക്കാൻ കൊടുത്തു. മകനെ നോക്കാൻ ഉപ്പയെ ഏൽപ്പിച്ച് ഉച്ചക്ക് പോവുന്നതിന് മുൻപ് ഉപ്പക്ക് കഴിക്കാൻ ചോറും ഒരു ചാറും കയ്യിൽ കിട്ടിയത് കൊത്തി നുറുക്കി ഉപ്പേരിയും തട്ടിക്കൂട്ടി.
സമയമായപ്പോൾ കുളിയൊക്കെ കഴിഞ്ഞ് നേരത്തേ തന്നെ ഉച്ചക്കത്തെ ചോറും കഴിച്ച് ഉപ്പ പോകാനിറങ്ങി.
“ഓനെവിടെ”?
“അവടെ ഇരുന്ന്
💬 Comments
View all comments