Chapter Title : മീഞ്ചന്തയിലെ പുത്രിയും പിതാവും [JM&AR]
ഉപ്പയെ പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു. അരീക്കോട് തന്നെ അടക്ക മാർക്കറ്റുള്ളത് ഉപ്പക്ക് നല്ലതായി തോന്നി. ഒതായിയിലുള്ള അച്ചാറ് കമ്പനിക്കാർ മാവിലെ മാങ്ങയെല്ലാം പറിച്ചു കൊണ്ട് പോയിരുന്നു. തെങ്ങ് മുറിക്കാൻ വന്നവരോട് പറഞ്ഞ് പ്ലാവിലെ ചക്കയെല്ലാം കയറിൽ കെട്ടി താഴത്തെത്തിച്ചു. തെങ്ങുകൾ മുറിച്ചു മാറ്റുന്ന ജോലി ഏതാണ്ട് തീരാനായിട്ടുണ്ടായിരുന്നു. മറ്റു കാര്യങ്ങളെല്ലാം നോക്കാൻ ജയേഷിനെ പറഞ്ഞേൽപ്പിച്ച്
മകൾക്ക് ചക്ക ഇഷ്ടമായത് കൊണ്ട് കുറച്ച് ചക്കയുമായി ഉപ്പ മടങ്ങി.
ഉപ്പ തിരികെ എത്തിയപ്പോൾ ഷഹാന കിടക്കുകയായിരുന്നു. ഡിക്കിയിൽ നിന്നും ചക്ക പെറുക്കി വീതനയുടെ ചുവട്ടിലേക്ക് ഉരുട്ടി വെച്ചപ്പോൾ അതിൻ്റെ ഉള്ളിൽ മണ്ണെണ്ണ കന്നാസെടുത്ത് കളിക്കുന്ന പേരക്കുട്ടിയെ കണ്ട് ഉപ്പ ഞെട്ടിപ്പോയി. കുഞ്ഞ് നടക്കാൻ തുടങ്ങിയതിൽ പിന്നെ അവൻ എത്താത്ത സ്ഥലങ്ങളുണ്ടായിരുന്നില്ല.
ഉപ്പ പോയതിനു ശേഷം ഷഹാന നിലത്തൊരു തുണി വിരിച്ച് മകനെ അതിൽ കിടത്തി അവളും അടുത്ത് കിടന്നതായിരുന്നു. പക്ഷേ അവൾ എപ്പോഴോ ഉറങ്ങിപ്പോയി. മകൻ എഴുന്നേറ്റ് പരതി നടക്കാനും തുടങ്ങി.
“ഒരു കുട്ടിളളതും കൂടെ ഓർക്കാതെ ഇയ്യിങ്ങനെ കെടന്നാലെങ്ങനെയാ? ഇപ്പോ തന്നെ ഓനെ എവടന്നാ കിട്ടീത് ന്നറിയോ… പൂവീ…അനക്ക് ചക്ക വല്യ ഇഷ്ടല്ലേ. കൊറച്ച് ചക്ക കിട്ടീട്ട്ണ്ട്. ഉടച്ച് വെച്ച് മീൻ കൂട്ടാനും കൂട്ടി തിന്നാം. ബാക്കി പഴുപ്പിക്കാനും വെക്കാം. പിന്നെപ്പളേലും ചക്കപ്പണ്ടാക്കാലോ”?
ഉപ്പ കുഞ്ഞിനേയും കൊണ്ട് ഷഹാനയുടെ അരികിലെത്തി. അവൾ ബുദ്ധിമുട്ടി എഴുന്നേറ്റിരുന്നു. ഉപ്പക്ക് മകളുടെ അവസ്ഥ മനസ്സിലായി.
“ എന്താ അനക്ക് പറ്റീത്? ഞാനിന്നലെ വന്നപ്പളും ഇങ്ങനെന്നേന്നല്ലോ”
“വയ്യ ഉപ്പാ. പനിയാന്ന് തോന്ന്ണ്ട്. മൂന്ന് ദിവസായിട്ട് ഇങ്ങള് കുടിച്ചില്ലല്ലോ. അതൂണ്ട്”
ഉപ്പ ഉടൻ തന്നെ പഴയ മരുന്ന്
💬 Comments
View all comments