Chapter Title : മീഞ്ചന്തയിലെ പുത്രിയും പിതാവും [JM&AR]
മുറിക്കാൻ വയ്യാന്നാ ഡോക്ടർമാര് പറയണത്. ഇവിടെ ആണെങ്കി ഒന്നുല്ലേലും ഓൻ്റെ ബാക്കിള്ളോരേലൂണ്ടല്ലോ. നിക്കാഹൊന്നും നടത്താന് രണ്ടാൾക്കും കുട്ട്യാളൂല്ല. അപ്പോ കുടിയിരിക്കല് ആഘോഷാക്കാന്ന് കരുതീട്ടാ.. പാവം...”
സ്റ്റേഡിയം റോഡിലൂടെ കുറച്ച് ദൂരം ഉള്ളിലേക്ക് സഞ്ചരിച്ച് വണ്ടി മാനാഞ്ചിറക്കടുത്തുള്ള ഉപ്പ പറഞ്ഞ വേണുവിൻ്റെ കടയുടെ മുന്നിലെത്തി. വേണു ഉപ്പയുടെ ഒരു പരിചയക്കാരനാണ്. തിരുവച്ചിറ ക്ഷേത്രത്തിന് അടുത്താണ് താമസം. മേൽ പറഞ്ഞ മാന്യദേഹം കരയോഗത്തിലെ ഒരു പ്രധാനിയാണ്. പോരാത്തതിന് സ്ഥലത്തെ പ്രമാണിയായ ഒരു പൗര പ്രമുഖനും കൂടിയാണ്. ഹോം അപ്ലയൻസസും ഫർണിച്ചറും ഒക്കെയായി ഒരു വീട്ടിലേക്കാവശ്യമായതെല്ലാം ഹോൾസെയിലായും റീട്ടെയിലായും വിൽക്കുന്ന വലിയൊരു കടയും ഗോഡൗണും ഉൾപ്പെടുന്ന ആ കോമ്പൗണ്ടിലേക്ക് കയറ്റാൻ മടിച്ച് ഷഹാന വണ്ടി വഴിയരികിൽ ഒതുക്കി.
ഉപ്പ ഇറങ്ങി റോഡ് മുറിച്ച് കടന്ന് ആ കോമ്പൗണ്ടിൻ്റെ വലിയ മതിൽ കെട്ടിനകത്ത് മറഞ്ഞു. ഷഹാനയും മകനും കാറിൽ തനിച്ചായി. അവൾ മകനെ ഓമനിച്ച് സമയം കളഞ്ഞു. സാധനങ്ങൾ എല്ലാം ലോറിയിൽ കയറ്റി കഴിഞ്ഞ് ചുമട്ട് തൊഴിലാളികൾക്കുള്ള കൂലിയും കൊടുത്താണ് ഉപ്പ തിരികെയെത്തിയത്.
“സാധനൊക്കെ എടുത്തോ ഉപ്പാ”?
“അതൊക്കെ ഗിരീഷിൻ്റെ ലോറീല് കേറ്റി വിട്ടു. പൂവീ… ഉപ്പ ഇപ്പോ വരാം. ലോറി അങ്ങട്ട് ചെല്ലണ കാര്യം തറവാട്ടിലൊന്ന് വിളിച്ച് പറയട്ടെ”
ഉപ്പ തറവാട്ടിലേക്ക് ഫോൺ ചെയ്യാൻ ടെലഫോൺ ബൂത്തന്വേഷിച്ച് പോയി. സമയം ഇഴഞ്ഞ് നീങ്ങികൊണ്ടിരുന്നു. ഫോൺ വിളിക്കാൻ പോയ ഉപ്പ മടങ്ങിയെത്താൻ കുറച്ച് വൈകി.
“എവടെപ്പോയതേന്നു? കൊറേ നേരായല്ലോ ഇങ്ങള് പോയിട്ട്”
“ഞാൻ ബി എസ് എൻ എല്ലിൻ്റെ ഓഫീസിലൊന്ന് കേറി. ലാൻഡ് ഫോൺ കണക്ഷൻ കിട്ടോന്ന് നോക്കാനാ. ചോട്ട്ക്കൂടെ റെയിൽവേൻ്റെ എന്തൊക്കെയോ
💬 Comments
View all comments