Chapter Title : മീഞ്ചന്തയിലെ പുത്രിയും പിതാവും [JM&AR]
ഓനാണേല് വേഗം വലുതാവേം ചെയ്യും”
“അനക്കറിയാഞ്ഞിട്ടാ. കുട്ട്യാക്ക് ഉടുപ്പ് എത്രണ്ടേലും തെകയൂല. ഒരു ദിവസം തന്നെ മൂത്രൊഴിക്കുമ്പഴൊക്കെ എത്ര പ്രാവശ്യാ മാറ്റണത്”
ഉപ്പ ഒരുപാട് ഉടുപ്പുകൾ വാങ്ങിക്കൂട്ടി. കൂട്ടത്തിലെ ജീൻസിൻ്റെ ചെറിയ നിക്കറും ബനിയൻ പോലെത്തെ ഷർട്ടും ഒരു ചെറിയ ഓവർ കോട്ടും ഉപ്പക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
“അബൂബക്കറിൻ്റെ കുടിയിരിക്കലിൻ്റെ അന്ന് ഇടീപ്പിക്കാലേ പൂവീ”?
ഉപ്പ ഷഹാനയെ അതെടുത്ത് ഉയർത്തിക്കാട്ടി. ഷഹാന ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
“ന്നാ ഞാൻ ബില്ലടക്കട്ടെ. ഇയ്യ് ഓനേം കൊണ്ട് പൊയ്ക്കോ”
മകൻ ചിലപ്പോൾ ഇറങ്ങാൻ നേരത്ത് വാശി പിടിച്ച് കരഞ്ഞാലോ എന്ന് കരുതിയാണ് ഉപ്പ തന്നോട് പൊയ്കൊള്ളാൻ പറഞ്ഞത് എന്ന് അവൾക്ക് മനസ്സിലായി.
“ ഉപ്പാ…ഇങ്ങക്കൊന്നും വേണ്ടേ ”?
“എന്തിനാ? അനക്ക് തടി കൂടി മാക്സി കൊള്ളാഞ്ഞിട്ട് പുതീത് വാങ്ങാൻ വന്നതല്ലേ? മുണ്ടുടുക്കണ ഇക്കെന്തിനാ…”
“വെള്ളേം വെള്ളേം ഇട്ട് നടക്കാൻ ഇങ്ങള് ഗഫൂറാപ്പാൻ്റെ പോലെ രാഷ്ട്രീയക്കാരനൊന്നും അല്ലല്ലോ. പാൻ്റും ഷർട്ടും മതി”
ഷഹാന ഇടക്ക് കയറി പറഞ്ഞു. ഗൗരവത്തിലുള്ള അവളുടെ സംസാരവും പെരുമാറ്റവും കണ്ട് ഉപ്പ ചിരിച്ചു പോയി.
“അൻ്റെ ഇഷ്ടം പോലെ ആയിക്കോട്ടെ”
ഷഹാന ഉപ്പയുടെ പാകത്തിന് ആറേഴ് പാൻ്റുകളും അതിനു ചേർന്ന സോളിഡ് ഷർട്ടുകളും തിരഞ്ഞെടുത്തു.
“ഇങ്ങള് ഇതൊക്കെ ഇട്ട് മുടിയൊക്കെ കറുപ്പിച്ച് ചുള്ളനായി നടന്നാ മതി”
ബില്ലടച്ച് അവർ കടയിൽ നിന്നിറങ്ങി. കടയുടെ മുന്നിലുള്ള ബലൂണുകൾ കണ്ട് ഉപ്പയുടെ കയ്യിലിരുന്ന കുഞ്ഞ് കൈ നീട്ടി ശബ്ദമുണ്ടാക്കി. ബില്ലിങ് സ്റ്റാഫിൽ നിന്ന ഒരു പയ്യൻ വന്ന് നീണ്ട ഒരു സ്ട്രോയുടെ അറ്റത്ത് പിടിപ്പിച്ച ബലൂൺ എടുത്ത് കുഞ്ഞിൻ്റെ കയ്യിൽ
💬 Comments
View all comments