Chapter Title : മീര ടീച്ചർ [അത്തി]
രണ്ടു ദിവസം പറഞ്ഞ രീതിയിൽ ഞാൻ അനുകരിച്ചു.ഇതിന്റെ വല്ല ആവശ്യവുമുണ്ടോ..ടീച്ചർ കേറി കിടന്നോ….
അതേയ് ഇന്നെങ്കിലും വല്ലതും മിണ്ടോ…. അതോ ഇന്നും ഞാൻ ഒറ്റയ്ക്കു കിടന്നു അലയ്ക്കണോ…
അവൾ കട്ടിലിൽ കയറി കിടന്നു.
അതേയ്…എന്തെങ്കിലും ഒന്ന് പറ ഇയാൾക്കെന്താണ് ഇഷ്ടമെന്നോ…ആ ഒരു ഐഡിയ ഞാൻ ചോദിക്കാം ടീച്ചർ ഉത്തരം പറഞ്ഞാൽ മതി.
ടീച്ചറിന് ഏത് നിറമാണ് ഇഷ്ടം.
നീല. പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ഇഷ്ടപ്പെട്ട സ്ഥലമോ…
ഈ വീട്.
ഒ.. അപ്പൊ എന്റെ വീട് ഇഷ്ടമല്ല അല്ലെ.
ഇഷ്ടമാ…
ഡ്രീം എന്താ…
അങ്ങനെ ഡ്രീം ഒന്നുമില്ല
ഞാൻ കരുതി എന്റെൽ നിന്നു ഡിവോഴ്സ് വേണമെന്ന് പറയുമെന്ന്, ഭാഗ്യം രക്ഷപ്പെട്ടു.
അങ്ങനെ ഓരോന്ന് പറഞ്ഞു അന്നും ഉറങ്ങി.
പിറ്റേന്ന് തിരിച്ചു വീട്ടിൽ വന്നു. അധികം താമസിയാതെ അനിയന് ബാംഗ്ലൂരിൽ പോകാനുള്ള ദിവസം എത്തി.ദീപയും പോകുന്നു എന്ന് പറഞ്ഞു,
ദീപേ നീ അല്ലെ പറഞ്ഞത് പോണില്ല ചേച്ചിയുടെ കൂടെ നിക്കാൻ പോവേണ് എന്ന്.
അത് അനീഷേട്ട…അനൂപേട്ടൻ നിർബന്ധിച്ചപ്പോൾ....
ആ…നടക്കട്ടു…. എന്തൊക്കെ ആയിരുന്നു…. ഞാൻ ചേച്ചിയെ വിട്ടു എങ്ങോട്ടും പോവൂല്ല…. ഇതും പറഞ്ഞു ഞാൻ ചിരിച്ചു.
മീരയും ചിരിച്ചു, എനിക്ക് വല്ലാത്ത സന്തോഷമായി, ഇവിടെ വന്നതിനു ശേഷം ആദ്യമായാണ് അവൾ ചിരിക്കുന്നത്.
അനിയനെ റയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാൻ മീരയും വരുന്നുണ്ടായിരുന്നു, റയിൽവേ സ്റ്റേഷനിൽ വച്ചു മീര, ദീപയോട് എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരിന്നു, അവരെ യാത്രയാക്കി ഞങ്ങൾ തിരിച്ചപ്പോൾ അവൾ കാറിന്റെ ബാക്കിലേക്ക് കയറി,
ഹലോ…ടീച്ചറെ…. മുന്നിൽ കേറാമോ…. ഞാൻ ആരുടെയും ഡ്രൈവർ ഒന്നുമല്ല, അവൾ ഒന്നും മിണ്ടാതെ മുന്നിൽ കയറിയിരുന്നു, കണ്ണൊക്കെ
💬 Comments
View all comments