Chapter Title : മീര ടീച്ചർ [അത്തി]
ഭാര്യയുടെ എല്ലാ കടമയും എനിക്ക് ചിലപ്പോ ചെയ്യാൻ പറ്റില്ല…എനിക്ക് പേടിയാകും…..അനിയേട്ടൻ വേറൊരു നല്ല പെൺകുട്ടിയെ കെട്ടിക്കോ…
എടൊ താൻ ധൈര്യമായി ഇരി….. തന്നെ ഞാൻ ഒരു താരത്തിലും ഇനി ശല്യം ചെയ്യില്ല പോരെ…. താൻ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാനും പറ്റില്ല, അത്രയ്ക്ക് തന്നെ എനിക്കിഷ്ടം ആണ്. തന്റെ ചിരിയും.. വലിയ കണ്ണുകളും.. ഈ നുണക്കുഴികളും പിന്നെ ഈ സംസാരവും എല്ലാം..
അനിയേട്ടാ…ഇതും പറഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചത്ത് വീണു കരഞ്ഞു…
അതേയ് കരഞ്ഞു കഴിഞ്ഞെങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കാം …ഒരു ഫ്രണ്ട് ആയി കണ്ട് മറുപടി പറഞ്ഞാൽ മതി…ഭർത്താവ് ആയി കാണേണ്ട.. എന്താ ഇയാളുടെ പ്രശ്നം….. ആദ്യ ഭർത്താവ് വലിയ ഉപദ്രവം ആയിരുന്നോ.. .
മ്…. ന്നെ എപ്പോഴും തല്ലും…
ആ…അതൊക്കെ പോട്ടെ…ടീച്ചർ ഇനി പേടിക്കണ്ട ഞാൻ പാവമല്ലേ..
മ്…
ഇന്നലെ ടീച്ചർ കരഞ്ഞപ്പോൾ എനിക്ക് വല്ലാതായി. സത്യത്തിൽ ഞാൻ പേടിച്ചു പോയി.
അതോടെ മീര എന്റെ നെഞ്ചിൽ നിന്നു തല ഉയർത്തി എന്നെ നോക്കി…
ഇനി ടീച്ചറിന് ഞാൻ ചെയ്യുന്നത് എന്തെങ്കിലും ഇഷ്ടപ്പെട്ടില്ല എങ്കിൽ എന്നോട് പറഞാ മതി, അല്ലാതെ നിക്ക് പേടിയാണ് എന്ന് പറയണ്ട, ടീച്ചർ അങ്ങനെ പറയുമ്പോൾ എനിക്ക് തോന്നുന്നത് ഞാൻ ഏതോ ക്രൂരൻ ആണ് എന്നും ഇയാളെ ഞാൻ കൊല്ലാൻ കൊണ്ട് പോകെ ആണെന്നുമാ….
അവൾ കിടന്നു ചിരിച്ചു.
അയ്യോ ചിരിക്കേണ്ട…. ഇയാൾ എന്നെ ഒരു ഫ്രണ്ട് ആയി കണ്ട മതി, അല്ലാത്തോണ്ടാ ഇങ്ങനെ ഒക്കെ തോന്നുന്നത്. ടീച്ചർക്ക് തോന്നുന്നുണ്ടോ ടീച്ചർ ഇഷ്ടമല്ല എന്ന് പറയുന്ന
💬 Comments
View all comments