Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 4 [Chithra Lekha]
ഇനി ഏട്ടാ എന്നൊന്നും വിളിക്കില്ലാ രമേശ് എന്നെ വിളിക്കു മനസ്സിലായോ?
രമേശ്... തലകുലുക്കി..
അകത്തു നിന്നും ആ സമയം മീര പുറത്തേക്ക് വന്നു.. രമേശനെ കണ്ടതും മീര അവനോട് ചോദിച്ചു എപ്പോൾ വന്നു..
അവളുടെ ആ ചോദ്യത്തിൽ ഒരകൽച്ച രമേശിന് തോന്നി.. അവൻ അതു പുറത്ത് കാണിക്കാതെ പറഞ്ഞു ഇപ്പോ വന്നതേ ഉള്ളു നിന്റെ ടെസ്റ്റ് കഴിഞ്ഞോ? പെട്ടന്ന് അങ്ങനെ ചോദിച്ചതിൽ എന്തോ അബദ്ധം പിണഞ്ഞ പോലെ അവൻ വിശ്വനെ നോക്കി..
വിശ്വൻ.. ഓഹ് അതൊന്നും സാരമില്ലെടാ വിളിച്ചു ശീലിച്ചതല്ലേ പതിയെ മാറും അതു കൊണ്ടാണ് ഞാൻ ഇതൊക്ക നേരത്തെ തന്നെ പറഞ്ഞത്..
അതു കേട്ടതും രമേശിന് ആശ്വാസം ആയി.. അവൻ ചിരിച്ചു കൊണ്ട് നിന്നു..
ആ സമയം ഒരു പെൺകുട്ടി വന്ന് വിശ്വനോട് പറഞ്ഞു അകത്തേക്ക് ചെല്ലാൻ പറഞ്ഞു ഡോക്ടർ..
വിശ്വൻ രമേശിനെ നോക്കിയതും രമേശ് മീരയെ നോക്കി പറഞ്ഞു മീര കൂടെ പൊയ്ക്കോളൂ ഞാൻ ഇവിടെ പുറത്തിരിക്കാം..
വിശ്വൻ.. രമേശ് നിന്നെ ആണ് ഡോക്ടർക്ക് കാണേണ്ടത് നീ കൂടി വാ..
രമേശ്.. ഞാൻ എന്തിനാ വിശ്വേട്ടനും മീരയും അല്ലേ കാണേണ്ടത്,?
വിശ്വൻ ഒന്നുമില്ലാതെ ഞാൻ ആരെയും വിളിക്കില്ല കൂടെ വന്നാൽ മതി വാ..
രമേശ് അവരുടെ ഒപ്പം ആ മുറിയിൽ കയറി..
ആ ലേഡി ഡോക്ടർ വിശ്വനെയും മീരയെയും വിഷ് ചെയ്ത് കൊണ്ട് രമേശനെ നോക്കി ചോദിച്ചു ഇതാരാ?
ഡോക്ടറുടെ ആ ചോദ്യം കേട്ട് രമേശ് ഉരുകാൻ തുടങ്ങി..
വിശ്വൻ പറഞ്ഞു ഇത് രമേശ്.. മീരയുടെ ഭർത്താവ് ആണ്..
ഡോക്ടർ.. ഓഹ് മനസ്സിൽ ആയി..
💬 Comments
View all comments