Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 5 [Chithra Lekha]
എവിടെക്കെണെന്ന് തീരുമാനിച്ചോ അവൾ രമേഷിനെ നോക്കി മീരയോട് ചോദിച്ചു..
വിശ്വൻ.. നമ്മൾ അങ്ങോട്ട് തന്നെയാണ് പോകുന്നത്..
രാധ.. നിങ്ങൾ രണ്ടു പേരും കൂടി പോകുന്നിടത്തു ഞങ്ങൾ എന്തിനാ അവൾ രമേഷിനെ നോക്കി..
വിശ്വൻ അതൊക്കെ അവിടെ ചെല്ലുമ്പോൾ അറിയാം..
കാർ നേരെ ചെന്നെത്തിയത് രമേശിന്റെ വീടിന്റെ പുറകിലുള്ള വിശ്വന്റെ പുരയിടത്തിലേക്കായിരുന്നു..
തൊടിയിലേക്ക് പോകുന്ന വഴിയും കഴിഞ് ഉള്ളിലേക്ക് കടന്നതും വൻ വൃക്ഷങ്ങൾക്ക് നടുവിലായി ഒരു വലിയ ടവറിന് മുന്നിൽ കാർ നിർത്തി വിശ്വൻ ഇറങ്ങി ഒപ്പം മീരയും രാധയും രമേശും ഇറങ്ങി..
മുന്നിൽ കാണുന്ന ആ വലിയ ടവർ എന്താണെന്നു ആർക്കും മനസ്സിലായില്ല..
വട വൃക്ഷങ്ങൾക്ക് നടുവിലായി പൈപ്പുകൾ കൊണ്ട് വൃത്തകൃതിയിൽ തീർത്ത ടവറിനുള്ളിലേക്ക് വിശ്വൻ മീരയുടെ കൈ പിടിച്ചു കൊണ്ട് പടികൾ കയറാൻ തുടങ്ങി.. രമേശും രാധയും അവരെ പിന്തുടർന്നു..
ഏറ്റവും മുകളിലെ നിലയിൽ എത്തിയതും ഒരു വലിയ ഹാളിലേക്ക് അവർ എത്തി... ചൂരൽ കൊണ്ട് തീർത്ത കട്ടിലും സോഫയും മേശയും കസേരയുമായി ഒരു വീട്ടിലേക്കുള്ള എല്ലാ സക്ജീകരണങ്ങളും അതിൽ ഉണ്ടായിരുന്നു..
മീരയും രാധയും രമേശും അതിനെ ഒരത്ഭുതത്തോടെ അത് നോക്കി കണ്ടു.
ചുവരുകൾക്ക് പകരം തടികൾ ഇടവിട്ട് നിരത്തിയ രീതിയിൽ ആയിരുന്നു അതിന്റെ രൂപകല്പന തറയും തടികൾ കൊണ്ട് നിരത്തി മനോഹരമാക്കിയിരുന്നു..
അതിനുള്ളിൽ നിന്നും നോക്കിയാൽ ആ പ്രദേശം മുഴുവനും കാണാൻ കഴിയുന്ന രീതിയിൽ വായുവും വെളിച്ചവും കിട്ടി കൊണ്ടിരുന്നു.. ശരിക്കും ഒരു ഏറു മാടം പോലെ..
രാധ വിശ്വനോട് പറഞ്ഞു ഹ്മ്മ്മ് നിന്നെ സമ്മതിച്ചിരിക്കുന്നു..
രമേശും അത് ശരിവച്ചു..
അവരെല്ലാം അതിന് ചുറ്റിലുമുള്ള
💬 Comments
View all comments