Chapter Title : മീരയും അനീറ്റയും ഒരു ബസ് യാത്ര [Sojan]
അവർ അനീറ്റയെ നോക്കി.
'ഇത് എന്റെ വീടിന്റെ അടുത്തുള്ള ചേച്ചിയാണ്, പേര് മീരചേച്ചി. ഡെന്റിസ്റ്റിനെ കാണാൻ വന്നതാണ്. ഞാൻ ടൗണിലേയ്ക്ക് ഉണ്ട് എന്ന് കേട്ടതുകൊണ്ട് എന്റെ ഒപ്പം പോന്നു, പക്ഷേ ചേച്ചിക്ക് ഡെന്റിസ്റ്റിന്റെ അടുത്ത് കൂട്ടുപോകാൻ ഞാനും കൂടി പോയാലോ എന്നാലോചിക്കുകയാണ്. '
'അപ്പോൾ നമ്മുടെ സിനിമ?' എല്ലാവരും കൊറസ് പോലെ ചോദിച്ചു.
'സിനിമയ്ക്ക് വരണം എന്നുണ്ട്, പക്ഷേ ചേച്ചിക്ക് ഡെന്റിസ്റ്റിനെ കാണേണ്ടത് 4 മണിക്കാണ്. ചേച്ചിക്ക് ചെറിയ പേടിയുണ്ട്'
മീര ഉടനെ പറഞ്ഞു , 'ഓ അത് വേണ്ടെന്നേ ഞാൻ തനിയെ പൊയ്‌ക്കോളാം, ഒരു തവണ പോയതാണ്. പക്ഷേ ഇന്ന് പല്ല് പറിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ആന്റീബയോട്ടിക്ക് തന്ന് വിട്ടതാണ്, ഇപ്പോൾ വേദന കുറഞ്ഞു. അപ്പോൾ ഒന്നുകിൽ റൂട്ട്കനാൽ ചെയ്യണം, അല്ലെങ്കിൽ പല്ല് എടുക്കണം. എങ്കിലും ഞാൻ തനിയെ പൊയ്‌ക്കോളാം'
'അയ്യോ ചേച്ചി തനിയെ പോകേണ്ട ഞാനും കൂടി വരാം.'
അവരിരുവരും തർക്കിക്കുന്നത് കണ്ടപ്പോൾ കൂട്ടുകാരികൾ 3 പേർക്കും എന്ത് അഭിപ്രായം പറയണം എന്ന് അറിയില്ലാതായി.
അപർണ്ണ പറഞ്ഞു
'നീ ഇല്ലെങ്കിൽ പിന്നെ ഒരു രസവുമില്ല, ചേച്ചിയെ ഡെന്റിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി ഇരുത്തിയിട്ട് നിനക്ക് വരരുതോ?'
'ചേച്ചിക്ക് അത് സമ്മതമാണ് പക്ഷേ എനിക്കൊരു മര്യാദയില്ലേ?' അപർണ്ണയെ മാറ്റി നിർത്തി, അനീറ്റ പറഞ്ഞു. കൂടാതെ ചേച്ചിയെ ഒരു പേടിതൊണ്ടിയായും അവതരിപ്പിക്കുകയും ചെയ്തു. അതോടെ അപർണ്ണ ഫ്‌ളാറ്റ്.
നിരുപമയ്ക്ക് സമയം പോകും എന്നതായിരുന്നു പ്രശ്‌നം. അവൾക്ക് ആര് സിനിമയ്ക്ക് വന്നാലും വന്നില്ലെങ്കിലും തനിക്ക് കാണെണം എന്ന ലൈൻ ആയിരുന്നു.
ഗോപിക പറഞ്ഞു
'ഇനിയും സമയം കുറെ ഉണ്ടെല്ലോ
💬 Comments
View all comments