0%

Chapter Title : മേഘങ്ങൾക്കുള്ളിലെ സുന്ദരി: അയന 1 [Athul Jovis]

Author : kkstories Read All Parts 614

സ്ഥലം”. ഞാനും മംഗ്ലീഷിൽ തന്നെയാണ് റിപ്ലൈ അയച്ചത്.

അവളുടെ റിപ്ലൈ വരുന്നതും നോക്കി ഇരിപ്പായി. കാത്തിരിപ്പിനൊടുവിൽ മെസ്സേജ് നു നീല ടിക്ക് വന്നു. Online എന്നുള്ളത് മാറി, ടൈപ്പിംഗ്.. എന്നായി. എന്തിനെന്നറിയാതെ എന്റെ ഹൃദയം പടപടാ മിടിച്ചു. പക്ഷെ എന്നെ നിരാശപെടുത്തികൊണ്ട് അവൾ ഓഫ്‌ലൈൻ ആയി. പിന്നീട് കുറെ നേരത്തേക്ക് ഒരു അനക്കവും ഉണ്ടായിരുന്നില്ല. എന്നാലും ഞാൻ ഇടക്ക് ഇടക്ക് ഫോൺ എടുത്ത് നോക്കികൊണ്ടിരുന്നു. വീണ്ടും അങ്ങോട്ട് മെസ്സേജ് അയച്ചാലോ എന്ന് പലതവണ വിചാരിച്ചു. പിന്നെ, വേണ്ട എന്ന തീരുമാനത്തിൽ തന്നെ ഉറച്ചു.

വൈകിയാണ് ഫുഡ് കഴിച്ച് ഉറങ്ങാൻ കിടന്നത്. മനസ്സിൽ നിറയെ നീല ചുരിദാർ ധരിച്ച ആ സുന്ദരിക്കുട്ടിയായിരുന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. ഫോൺ എടുത്ത് അവളുടെ ഫോട്ടോ സൂം ചെയ്ത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു നോട്ടിഫിക്കേഷൻ വന്നത്.

“ഓഹ്‌, സോറി.. ഞാൻ എന്റെ ഫ്രണ്ടിന്റെ ബോയ്ഫ്രണ്ടിന് അയച്ച മെസ്സേജ് ആണ്.. നമ്പർ തെറ്റിപോയെന്ന് തോന്നുന്നു.”

എന്റെ ഉള്ളിൽ മിന്നലടിച്ച പോലെ ഹൃദയം പടപടാ മിടിച്ചു. ആവേശത്തോടെ ഞാൻ ആ മെസ്സേജിന് മറുപടി അയച്ചു. അപ്പോൾ തന്നെ ആ മെസ്സേജിന് റിപ്ലൈ വന്നു. അങ്ങനെ കുറച്ച് സമയം ഞങ്ങൾ ചാറ്റ് ചെയ്തു. ഞാൻ ആ സന്തോഷത്തിൽ അവളുടെ പേര് ചോദിക്കാൻ മറന്നിരുന്നു എന്ന കാര്യം ഞാൻ പിന്നീട് ആണ് ആലോചിച്ചത്.

“ചോദിക്കാൻ മറന്നു. എന്തായിരുന്നു തന്റെ പേര്?”

“ബെസ്റ്റ് ഇപ്പോഴാണോ ചോദിക്കുന്നത്?”

“അത് പിന്നെ ഞാൻ ഒരു എക്‌സൈറ്റമെന്റിൽ മറന്നുപോയി, താൻ പേര് പറയു”

കാത്തിരിപ്പിക്കാതെ തന്നെ മറുപടി വന്നു…

“അയന”

കഥയുടെ

💬 Comments

View all comments