മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]
📝 Ongoing
👁 136531 views ❤ 156 likes 💬 17 comments
മെഹ്റി മഴയോർമകൾ 1
Mehrin Mazhayormakal Part 1 | Author : Mallu Story Teller
ആദ്യത്തെ എഴുത്ത് ആണ് . ആഖ്യാന രീതിയിൽ കുറവുകൾ ഉണ്ടാവാം, ക്ഷമിക്കുക.
......................
കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റൽ റൂമിൽ ആണ് , 'അമ്മ അടുത്ത് നിന്ന് തലയിൽ തലോടുന്നുണ്ട് ,മുന്നിലായി സിറാജ് ഉണ്ട്, തലയിൽ കരിങ്കല്ല് കയറ്റിവെച്ച പോലെ ഭാരം എനിക്ക് അനുഭവപെട്ടു , ആശുപത്രിയിലെ കെമിക്കൽ മനം എന്നെ അശ്വസ്തനാക്കി, എനിക്ക് കൈകാലുകൾ അനക്കുവാൻ സാധിക്കുന്നില്ല, എല്ലായിടത്തും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അമ്മയുടെയും സിറാജിന്റെയും മുഖത്തു സന്തോഷവും ദുഃഖവും തളം കെട്ടി നിൽക്കുന്നുണ്ട്. ഇടറിയ ശബ്ദത്തിൽ ഞാൻ അമ്മയോട് ചോദിച്ചു:
" അമ്മെ ഇവിടെ ഞാൻ എത്ര നാളായി "
"രണ്ടു ആഴ്ച...എന്തിനാ മോനെ നീ ഇതെല്ലം ചെയ്തത്?" മുഷിഞ്ഞ സാരിത്തലപ്പ് കൊണ്ട് കണ്ണീർ തുടച്ചു അമ്മ ചോദിച്ചു . അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ ദുഃഖം കൊണ്ട് എന്റെ തൊണ്ട വേദനിക്കാനും ഇടറാൻ തുടങ്ങി
"അവൾ എവിടെ അമ്മെ ? " ഞാൻ ചോദിച്ചു .
എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് കരഞ്ഞു കലങ്ങിയ മുഖത്തോടെ 'അമ്മ പുറത്തേക്ക് നോക്കി. പെട്ടന്ന് തന്നെ സിറാജ് അമ്മയെ എന്റെ അരികിൽ നിന്ന് മാറ്റി നിർത്തി. അവൻ പറഞ്ഞു:
'അവൾ അപ്പുറത് ഉണ്ട് ..സുഖമായിരിക്കുന്നു .. കുഴപ്പം ഒന്നും ഇല്ല"
എനിക്ക് അവളെ ഒന്ന് ...." പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് ഞാൻ മയക്കത്തിലേക് വീണു.. മയക്കത്തിൽ എന്റെ ഓർമക
💬 Comments
View all comments