0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1K

കൂടി വരികയ്യായിരുന്നു , എന്റെ രണ്ടു കരങ്ങൾക്കുള്ളിൽ കൂടുതൽ സുരക്ഷിതയാണെന്നു അവൾ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അവളുടെ കണ്ണുകളിലേക്കു നോക്കുവാനോ ആത്മാർത്ഥമായി സംസാരിക്കുവാനോ കഴിയാത്ത അവസ്ഥയിലേക് ഞാൻ എത്തി തുടങ്ങി. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാം എന്ന ചിന്ത എന്റെ മനസ്സിൽ തോന്നിയത് കൊണ്ടാവാം അവളെ കാണുന്നതും സംസാരിക്കുന്നതും ഞാൻ കുറച്ചു , ഇനി കണ്ടാൽ തന്നെ എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞു ഞാൻ തടി തപ്പി കൊണ്ടിരുന്നു.... എന്തായാലും അടുത്തു അറിയുന്ന ആരോടെങ്കിലും ഇതിനെ പറ്റി ചർച്ച ചെയ്യാൻ ഞാൻ തീരുമാനിച്ചു വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കൊണ്ടുവരാത്ത ഒരു ദിവസം ഉമേഷിനെയും കൂട്ടി കാന്റീനിലെ ആളൊഴിഞ്ഞ മൂലയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൻ എന്നോട് ചോദിച്ചു : "ഹർഷാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?" "ആടാ " "ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്" "ആ സിറാജ് ചോദിക്കുന്ന പോലുള്ള കൊസാരകൊള്ളി കാര്യങ്ങൾ ആണെങ്കിൽ..." "അതൊന്നും അല്ലടാ, നീയും അവളും ബ്രേക്ക് അപ്പ് ആയോ ?" "അതെന്താടാ നെ അങ്ങനെ ചോദിച്ചത് ? " ചോറ് കഴിക്കുന്നത് നിർത്തിയിട്ട് ഞാൻ ചോദിച്ചു. "അല്ല, നീ ആകെ ഡിം ആയി തോന്നി, സാധരണ നിന്നെ അധികം ക്ലാസ്സിൽ ഒന്നും കാണാത്തതാണ് ഇപ്പോൾ മിക്ക സമയത്തും ക്ലാസ്സിൽ ഉണ്ടാവും....ഇപ്പോഴും ഒറ്റക്ക് ഇരിക്കുന്നു... എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡാ?" " ബ്രേക് അപ്പ് ഒന്നും ആയിട്ടില്ലടാ, പക്ഷെ ഒരു പ്രശ്‌നം ഉണ്ട്, അത് ആരോടെങ്കിലും പറഞ്ഞല്ലെങ്കിൽ ...ഒരു പരിഹാരം കാണാൻ പറ്റിയിലെങ്കിൽ ചിലപ്പോൾ ബ്രേക്ക് അപ്പ് ആവും" "എന്താടാ

💬 Comments

View all comments