0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.2K

മുകളിലെ റൂഫ് ടോപ്പിൽ എത്തിയ ഞാൻ ഇനി എന്ത് ചെയ്യണം അപ്പോഴേക്കും തീരുമാനിച്ചിരുന്നു. കോരിചൊരിയുന്ന മഴയിൽ കുളിച്ച് മുകളിൽ ഒരറ്റത്ത് വന്ന് നിന്ന് ഞാൻ താഴേക്ക് നോക്കി. ഒരു മൂലയിൽ കാന്റീൻ കാണാം.... അതിനു പിറക്കിൽ ഗ്രൗഡ്.... ആൽമരം.... ലൈബ്രറി.... ഞങ്ങളുടെ ക്ലാസ് .... താഴെ ഒളിയിടം ...... നല്ല ഓർമകൾ തന്ന എല്ലാ സ്ഥലവും ഇവിടെ നിന്നാൽ കാണാം. അത് വരെ അടക്കി നിന്ന കണ്ണുനീർ ഒരു പെരുമഴയായി ഒലിച്ചിറങ്ങി. ഒരു കുട്ടിയെ പോലെ ഞാൻ അലമുറയിട്ട് കരഞ്ഞു. തണുത്ത കാറ്റ് എന്നെ ഇടയ്ക്ക് ഇടയ്ക്ക് തഴുകി കൊണ്ടിരുന്നു. അത് വരെ ഉണ്ടായിരുന്ന എല്ലാ നല്ല നിമിഷങ്ങളും ഇതാ ഇവിടെ ... ഈ സെക്കന്റിൽ അവസാനിച്ചിരുക്കുന്നു. അവസാനമായി കണ്ട അവളുടെ മുഖം മനസ്സിൽ കണ്ട് കൊണ്ട് ഞാൻ മഴ തുള്ളികൾക്ക് ഒപ്പം മഴയോടൊപ്പം താഴേക്ക് പതിച്ചു. മഴ വെള്ളം ചുവന്ന നിറത്തിൽ അവിടെ പരന്ന് ഒഴുകി കൊണ്ടിരുന്നു

..................................................... ഞെട്ടി ഉണർന്ന ഞാൻ പയ്യെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ശക്തിയേറിയ പ്രകാശം കണ്ണിലേക്ക് അടിച്ചു കയറുന്നതിനാൽ കണ്ണുകൾ പല തവണ ചിമ്മി കണ്ണുകൾ പുർണ്ണമായി തുറന്നു. ഇരുട്ടിൽ നിന്ന് എന്റെ കാഴ്ചകൾ വെളിച്ചത്തിലേക്ക് കടന്നുവന്നു. ഞാൻ ചുറ്റിലും നോക്കി ....എവിടെയാണ് ഇത് ... ആശുപത്രി അല്ല ....അതേ... ഞാൻ ഇപ്പോൾ വീട്ടിൽ ആണ് ഉള്ളത്. കൈകൾ ഉയർത്തി നോക്കിയപ്പോൾ എവിടേയും കെട്ടുകൾ ഒന്നും ഇല്ല , പക്ഷേ കാലുകളിൽ ശക്തമായ വേദന ... "അമ്മേ" ഞാൻ നീട്ടി വിളിച്ചു. അമ്മ ഓടി വന്ന് എന്റെ നെറ്റിയിലും

💬 Comments

View all comments