Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]
മീരയും ആര്യയും. മുറ്റത്ത് ഒരു കോണകമുടുത്തു നില്‍ക്കുന്ന വേലുക്കുട്ടി.
കൈ കൂപ്പികൊണ്ട് പുഷ്പ: സ്വാമി നന്ദി.. ഒരായിരം നന്ദി.. ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.
മീരയും ആര്യയും നന്ദി സ്വാമി നന്ദി...
വേലുക്കുട്ടി: മറക്കാന്‍ പറ്റാത്തതൊന്നും ഞാന്‍ ചെയ്തു തന്നിട്ടില്ല. പിന്നെ 28 ദിവസം കഴിഞ്ഞ് വീണ്ടും അങ്ങോട്ട് കയറേണ്ടേ..?
ഇതു ഞെട്ടലോടെകേട്ട് വിഷമിക്കുന്ന പുഷ്പയും മീരയും ആര്യയും.
പുഷ്പ: അതൊഴിവാക്കാന്‍ എന്താണ് മാര്‍ഗ്ഗം.
വേലു: മാര്‍ഗ്ഗമുണ്ട്. പക്ഷെ, അത് പ്രയാസം കൂടിയതാണ്. ചെയ്യുന്നതിനേക്കാള്‍ നല്ലത് ചെയ്യാതിരിക്കുന്നതാണ്.
പുഷ്പ: അങ്ങനെ പറയരുതേ സ്വാമി. രക്ഷിക്കണം
വേലു: കാര്യങ്ങള്‍ ഗണിച്ചുനോക്കി. ചെയ്യേണ്ടുന്നതും വലിയ പരീക്ഷണങ്ങളാണ്.
പുഷ്പ: എന്തിനും ഞങ്ങള്‍ തയ്യാര്‍.
വേലു: നിങ്ങള്‍ കരുതുംപോലെ അതത്ര എളുപ്പമുള്ള കാര്യമല്ല. സമയവും സന്ദര്‍ഭവും അതിന് ചെലവഴിക്കണം. മേനോന്‍ 28 ദിവസം പുറത്ത് കാണും അതിനുള്ളില്‍ പണം കൊടുക്കണം. അപ്പോള്‍ നമ്മള്‍ ചെയ്യേണ്ട കര്‍മ്മം വളരെ വലുതാണ്.
പുഷ്പ: എന്ത് കര്‍മ്മവും ചെയ്യാം. എത്ര പണവും ചെലവാക്കാം.
വേലു: ഭൂമിയിലെ സ്വര്‍ഗ്ഗസുഖ ജീവിതത്തിന് എന്റെ ഗ്രന്ഥത്തില്‍ രണ്ട് ദേവതകളാണുള്ളത്. ഒന്ന് പെണ്ണും മറ്റൊന്ന് ആണും. പെണ്ണിനെ പ്രതീപ്പെടുത്തണമെങ്കില്‍ ഒരു കന്യകയെ ബലികഴിക്കണം.
ഇതുകേട്ട് ഞെട്ടുന്ന പുഷ്പയും മീരയും ആര്യയും.
ഭയത്തോടെ പുഷ്പ: ബലി കൊടുക്കാനോ...? അതും ഒരു മനുഷ്യ ജീവനെ.
വേലു: ബലി കൊടുക്കുന്നതിന് എനിക്കും താല്‍പ്പര്യമില്ല. എന്റെ അമ്മാവന്‍ ചെയ്തിട്ടുണ്ട്.
ഭയത്തോടെ മീര: അതൊന്നുംവേണ്ട.
ആര്യ: ശരിയാ അതു വേണ്ട സ്വാമി
വേലു: നിങ്ങള്‍ സമ്മതിച്ചാലും ഞാനതിന് കൂട്ടുനില്‍ക്കില്ല. ഈ കര്‍മ്മം ഈ ജന്മത്തെ ബാധിച്ചാല്‍ നരബലി ഏഴുജന്മങ്ങളെ ബാധിക്കും.
പുഷ്പ:
💬 Comments
View all comments