Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]
പുഷ്പ: മക്കള് ഞാന്‍ പറയുന്നത് അനുസരിക്കോ..?
ആര്യ: അനുസരിക്കും
മീര: അനുസരിക്കും അമ്മേ
പുഷ്പ: എന്നാല്‍ നമുക്ക് ഈ പൂജ ചെയ്യാം.
ആര്യ: ശരി ചെയ്യാം സ്വാമി
മീര: ഞാനും തയ്യാറാണ് സ്വാമി.
വേലു: പക്ഷെ ഒന്നുണ്ട്. പൂജാവേളയിലെ കര്‍മ്മങ്ങള്‍ അനുസരിച്ച് വേണം അതില്‍ പങ്കെടുക്കാന്‍. ചിരിക്കാനോ, കളിയാക്കാനോ, ചോദ്യംചെയ്യാനോ പാടില്ല. മാറുന്നവര്‍ക്ക് മാറാം. പക്ഷെ അവരുടെ ഭര്‍ത്താവിന്റെ വിധി എനിക്ക് നിര്‍ണ്ണയിക്കുവാന്‍ ആവില്ല.
പുഷ്പ: ഞങ്ങളാരും മാറില്ല. എല്ലാം അനുസരിക്കാം.
വേലു: ശരി പൂജാ സാധനങ്ങള്‍ക്കുള്ള ലിസ്റ്റ് ഞാന്‍ കല്ല്യാണിയെ ഏല്‍പ്പിക്കാം. കുളപ്പുരയുടെ അടുത്തുള്ള മുറി ഞാന്‍ നന്നാക്കുന്നുണ്ട്. അവിടെയാണ് പൂജ. രാത്രി 11ന് ശേഷം അങ്ങോട്ട് വരണം നിങ്ങള്.
പുഷ്പ: ശരി വരാം.
വേലു: ഇവിടെ എവിടെയാ ചന്ദനത്തിന്റെ മരമുള്ളത്.
പുഷ്പ: പറമ്പിലുണ്ടാവും
വേലു: ശരി ഞാന്‍ അതിന്റെ ഒരു കൊമ്പ് മുറിക്കുന്നുണ്ട്.
പുഷ്പ: ആവശ്യമുള്ളത് എടുത്തോളൂ.
ഉം എന്ന് മൂളികൊണ്ട് പോവുന്ന വേലുക്കുട്ടി. പുഷ്പയും മീരയും ആര്യയുടെ വീടിന്റെയുള്ളിലേക്ക് കയറിപോവുന്നു.
വേലുക്കുട്ടി കുളപ്പുരയ്ക്കടുത്തുള്ള മുറി ഒരുക്കി വൃത്തിയാക്കി. പറമ്പിലെ ചന്ദനത്തിന്റെ കൊമ്പ് മുറിച്ചെടുത്ത് ചെത്തി മിനുക്കി. കുട്ടപ്പന്‍ കൊണ്ടുവന്ന പൂജാ സാധനങ്ങള്‍ എല്ലാം വേലുക്കുട്ടി ആ മുറിയിലേക്ക് എടുത്തുവെച്ചു.
---------------------------------------------------------------------------------------------------------------------------------------------
രാത്രിയായി നാലഞ്ച് നിലവിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു. നിലത്ത് പുല്ലുപായ വിരിച്ചു. വേലുക്കുട്ടി പ്രാര്‍ത്ഥിച്ചു. വിളക്കുകള്‍ ഓരോന്നായി കൊളുത്തി. ആ മുറി ആ നിലവിളക്കിന്റെ വെളിച്ചത്തില്‍ പ്രകാശിതമായി. സമയം 11 മണിയോടടുക്കെ പുഷ്പയും മീരയും ആര്യയും അങ്ങോട്ടുവന്നു. പുഷ്പ സാരിയാണ് ധരിച്ചത്. മീരയും ആര്യയും മാക്‌സിയും. മുറിയിലെ വാതില്‍ക്കല്‍ എത്തി അങ്ങോട്ട് നോക്കുന്ന
💬 Comments
View all comments