Chapter Title : മേൽവിലാസം 1 [സിമോണ]
പിന്നെ!!!
"ആ വന്നോടാ കുഞ്ഞൂസേ.. കേറി വാ..."
അകത്തുനിന്ന് ചേട്ടന്റെ വിളി കേട്ടതും തെളിഞ്ഞ മുഖത്തോടെ ഞാൻ ഹാളിലൂടെ ഡൈനിങ് റൂമിലേക്ക് ചെന്നു.
"ആ വാ കുഞ്ഞു... ചോറുണ്ണാം... കരിമീൻ വറുത്തിട്ടുണ്ട്.. നിനക്ക് കൊതിയല്ലേ അത്… നിന്നെ ഇത്രനേരമായിട്ടും കാണാതായപ്പോ ഞങ്ങൾ ഇരുന്നു ന്നെ ഉള്ളു.. അങ്കിളിനു മരുന്നു കഴിക്കാൻ വൈകും അല്ലെങ്കിൽ... "
ആന്റി ഏട്ടന്റെ അരികിലേക്ക് ഒരു പാത്രം നീക്കിവെച്ച് എന്നെ വിളിച്ചു.
"വേണ്ട.. ഞാൻ ചോറുണ്ടു ആന്റി... "
ഞാൻ ഒരു നിമിഷം ഒന്ന് ശങ്കിച്ചുനിന്നതിനുശേഷം മനസ്സില്ലാ മനസ്സോടെ പറഞ്ഞു… അത് കേട്ടപ്പോൾ അവരുടെ മൂവരുടെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽനിന്ന് അവർക്കെന്റെ മനസ്സ് നന്നായറിയാമെന്ന് എനിക്ക് മനസ്സിലായിരുന്നു...
"ഇങ്ങു വാടി പാറൂ.... അവളുടെ ഒരു നാണം.. നിന്റെ മമ്മി അവിടന്ന് ഭീഷണിപ്പെടുത്തിയിട്ടാവും ഇങ്ങോട്ടു വിട്ടതെന്ന് ഞങ്ങൾക്കൊക്കെ അറിയാം.. ഇവിടന്ന് ഒരിത്തിരി ചോറുണ്ടെന്നുവെച്ച് നീയങ്ങു തടിച്ചുകൊഴുത്തൊരു കുട്ടിയാന ആവുന്നെങ്കിൽ ആവട്ടെ.. അവള് നിന്നെ വീട്ടീന്ന് പുറത്താക്കിയാൽ നീ ഇങ്ങു പോരെ... പൊന്നുപോലെ നോക്കിക്കോളാം ഞങ്ങള്... അത് പോരെ.. ഇങ്ങുവന്നിരിക്ക് നീയ്.."
ആന്റിയുടെ വാക്കുകൾ കേട്ട ഞാൻ ആകെ വിളറിവയ്യാതായിപ്പോയി... അങ്കിളും ഏട്ടനും അത് കേട്ട് പൊട്ടിച്ചിരിച്ചു...
"അയ്യേ.. ഈ ആന്റി പിന്നേം!!..."
ഞാൻ കെറുവിച്ചുകൊണ്ട് മുഖം കനപ്പിച്ചുപിടിച്ചു...
ആന്റി പലപ്പോഴും എന്നെ പാറുവെന്നും പെണ്ണെന്നുമൊക്കെ വിളിക്കും.. മറ്റാരെങ്കിലും അങ്ങനെ വിളിച്ചാൽ ദേഷ്യവും അരിശവും സങ്കടവുമെല്ലാം തോന്നാറുണ്ടെങ്കിലും ആന്റി മാത്രം അങ്ങനെ വിളിക്കുമ്പോൾ എനിക്കെന്തോ... ഒരു വിഷമവും തോന്നാറില്ല.. എന്നല്ല.. അവരങ്ങനെ വിളിക്കുന്നത് രഹസ്യമായി എനിക്കിഷ്ടവുമാണ്...
ഒരു പെൺകുട്ടി വേണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നത്രെ ആന്റിക്ക്. പക്ഷെ
💬 Comments
View all comments