0%

Chapter Title : മേൽവിലാസം 1 [സിമോണ]

Author : സിമോണ Read All Parts 3.2K

സഹോദരന്റെ സ്ഥലമായിരുന്നു ഞങ്ങൾ വാങ്ങിയത്.

അന്നുമുതലേ പരസ്പരം ഏറെ സൗഹൃദത്തിലും സ്നേഹത്തിലും കഴിഞ്ഞുകൂടുന്നവരാണ് ഞങ്ങളുടെ വീട്ടുകാർ... വർഷങ്ങൾ കഴിയും തോറും ആ ബന്ധം കൂടുതൽ കൂടുതൽ സുദൃഢമായതല്ലാതെ ഒരിക്കൽ പോലും ഞങ്ങളുടെ വീട്ടുകാർ തമ്മിൽ ഒരു അസ്വാരസ്യത്തിനുമുള്ള ഒരു സന്ദർഭം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ, അത് ഒട്ടും അതിശയോക്തിയാവില്ല. അത്രയധികം പരപ്സര സ്നേഹവും വിശ്വാസവും എന്റെ വീട്ടുകാർക്ക് സുരേഷേട്ടനോടും ഏട്ടന്റെ മാതാപിതാക്കളോടും ഉണ്ടായിരുന്നു.
അവർക്ക് തിരിച്ചു ഞങ്ങളോടും.

അതുകൊണ്ടുതന്നെ എന്റെ കൗമാരകാലത്തിന്റെ നല്ലൊരു പങ്കും ഞാൻ കഴിച്ചുകൂട്ടിയത് സുരേഷേട്ടന്റെ വീട്ടിലായിരുന്നുവെന്നു പറയാം. ഒരേ കോമ്പൗണ്ടിനുള്ളിലായിരുന്നതിനാൽ ഏതു സമയത്തും എനിക്കങ്ങോട്ട് പോകാനും വരാനുമൊന്നും യാതൊരു തടസവും ഉണ്ടായിരുന്നില്ല.
പലപ്പോഴും കിടക്കാൻ നേരം മാത്രമേ അധികവും ഞാൻ എന്റെ വീട്ടിലെത്താറുള്ളു എന്നതാണ് വാസ്തവം…

ഒരുപക്ഷെ എന്റെ സ്വന്തം മമ്മിയേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടവും ബഹുമാനവുമെല്ലാം സുരേഷേട്ടന്റെ അമ്മയോടായതും അതുകൊണ്ടുതന്നെയാവണം. മമ്മിയെക്കാളുപരി എന്റെ കുഞ്ഞിലേ മുതൽക്കേ നോക്കിയിരുന്നതും ലാളിച്ചിരുന്നതുമെല്ലാം ഏട്ടന്റെ അമ്മയായിരുന്നു... അപ്പോൾ അത് സ്വാഭാവികമാണല്ലോ…അതുകൊണ്ടുതന്നെ എന്റെ ശരീരഘടനകളിൽ കാലക്രമേണ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ച് എന്റെ മാതാപിതാക്കളെക്കാൾ മുൻപേ ശ്രദ്ധിക്കാൻ തുടങ്ങിയതും "രതിയാന്റി"... അതായത് സുരേഷേട്ടന്റെ 'അമ്മ തന്നെയായിരുന്നു..എന്താണാ മാറ്റമെന്നല്ലേ.. വഴിയേ പറയാം....
ഒരുപക്ഷെ എന്റെ മമ്മിയോട് അവരത് സൂചിപ്പിക്കും വരെ മമ്മിക്കും പപ്പക്കുമൊന്നും എന്റെകാര്യത്തിൽ അത്രവലിയ ശ്രദ്ധയൊന്നുമില്ലായിരുന്നു....

ആദ്യമൊക്ക പ്രായവ്യത്യാസത്തിന്റെ ആധിക്യത്താൽ സുരേഷേട്ടനോട് അത്രക്കങ്ങോട്ട് അടുപ്പം എനിക്കുണ്ടായിരുന്നില്ലെങ്കിലും, ഏതാണ്ട് എട്ട്, ഒൻപത് ക്‌ളാസ്സുകളിലേക്കെത്തിയപ്പോഴേക്കും ഞങ്ങൾ തമ്മിൽ മെല്ലെ മെല്ലെ സൗഹൃദത്തിലാവാൻ തുടങ്ങിയിരുന്നു... കാലങ്ങൾ കടന്നുപോകും തോറും ആ അടുപ്പം വളർന്നു വളർന്ന്, അധികം വൈകാതെ, വീട്ടിലുള്ളപ്പോൾ ഏതുനേരവും ഞാൻ സുരേഷേട്ടന്റെ നിഴലായി

💬 Comments

View all comments