0%

Chapter Title : മേൽവിലാസം 1 [സിമോണ]

Author : സിമോണ Read All Parts 1221

ക്‌ളാസ്സുണ്ടായിരുന്നില്ല. ഏട്ടന് പക്ഷെ ശനിയും ഞായറുമൊന്നുമില്ല. എന്നും ടൈപ്പിംഗ് സെന്റർ തുറക്കും.

"എന്റെ റാണിച്ചേച്ചി.. അതിന് അവന് അതിനും മാത്രം തടിയൊന്നുമില്ലല്ലോ...
പിന്നെ ശരീരപ്രകൃതി.. അത് ഓരോ മനുഷ്യർക്കും ഓരോ തരത്തിലല്ലേ.. അതിന് അവനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?? ഞാൻ ഓടാൻ കൊണ്ടുപോയ്ക്കോളാം അവനെ... പക്ഷെ രാവിലെ അഞ്ചുമണിക്ക് ഇറങ്ങും ഞാൻ. ആ നേരത്ത് ഇവൻ എഴുനേൽക്കുവോ??.."
എന്റെ മുഖം വീർത്തതുകണ്ടപ്പോൾ സുരേഷേട്ടന് വിഷമമായിക്കാണും.. എനിക്കറിയാമായിരുന്നു അത്.

"അതൊക്കെ ഞാൻ എണീപ്പിച്ചോളാം.. കുഞ്ഞു... നാളെ വിളിക്കാൻ നേരം തിരിഞ്ഞുകിടന്നാൽ നിന്റെ ചന്തീലെ തോല് ഞാനെടുക്കും കേട്ടല്ലോ... "
മമ്മി സ്വരം കടുപ്പിച്ച് എന്റെ ചെവിയിലേക്ക് കൈ നീട്ടിയതും ഞാൻ ഒഴിഞ്ഞുമാറി..

"ഞാൻ ചേട്ടൻന്റോടെ കിടന്നോളാം. അതാവുമ്പോ ചേട്ടൻ എണീക്കുമ്പോ കൂടെ എണീക്കാലോ.. മമ്മീടെ പിച്ചും കൊള്ളണ്ട.. അല്ലെങ്കി മമ്മിയും രാവിലെ എണീക്കേണ്ടി വരും."

മമ്മി നല്ലൊരു ഉറക്കപ്രാന്തിയാണ്. സാധാരണ ദിവസങ്ങളിൽ പോലും ഞാൻ ക്‌ളാസ്സിലേക്ക് പോകുന്നതിന്റെ അരമണിക്കൂർ മുൻപേ മമ്മി എണീക്കൂ. ഭക്ഷണമെല്ലാം തലേന്ന് തന്നെ എടുത്തുവെച്ചിരിക്കും. അത് ഓവനിൽ വെച്ചൊന്നു ചൂടാക്കി തരും. അതുകൊണ്ടുതന്നെ അഞ്ചുമണിക്ക് എഴുനേൽക്കാൻ എന്നേക്കാൾ പ്രയാസമാകും മമ്മിക്കെന്ന് എനിക്കുറപ്പായിരുന്നു.

"ഹേയ്.. അതൊന്നും വേണ്ട. ഞാൻ അലാറം വെച്ച് എഴുന്നേറ്റോളാം... നീ ഇനി അവിടെ ചെന്നുകിടന്ന് രതിച്ചേച്ചിക്ക് അത് ബുദ്ധിമുട്ടാവും...നാളെ ഒരു ദിവസം മാത്രമല്ല. ഇനിയെന്നും ഓടാൻ പോവേണ്ടതാ. നിന്റെയീ പൊണ്ണത്തടി കുറയ്ക്കാതെ ഇനി നേരാം വണ്ണം ഉറങ്ങാൻ ഞാൻ സമ്മതിക്കില്ല കേട്ടല്ലോ.."

എന്റെ അഭിപ്രായത്തെ നിരുപാധികം തള്ളിക്കളയുമ്പോഴും മമ്മിയുടെ പ്രശ്നം രതിയാന്റിക്ക്, അതായത് സുരേഷേട്ടന്റെ അമ്മയ്ക്ക് ബുദ്ധിമുട്ടാവുമോ എന്നതാണെന്ന് സുരേഷേട്ടനു മനസ്സിലായി. അല്ലെങ്കിൽ മമ്മി എടുത്തപിടിയാലേ അത് സമ്മതിച്ചേനെ.

"ഇവൻ ഞങ്ങൾക്കൊരു ബുദ്ധിമുട്ടാവാനോ??? അമ്മയ്ക്ക് ഇവൻ അവിടെ വന്നു നിൽക്കാത്തതിലെ വിഷമമുള്ളൂ. അവിടെ ഉള്ളപ്പോഴും രാത്രി ആവുമ്പോഴേക്കും ചെക്കന്‌പിന്നെ വെപ്രാളമാണ്. മമ്മി ചീത്തപറയും ന്നു പറഞ്ഞ്. എത്ര തവണ അമ്മ ഇവനോട് പറഞ്ഞിട്ടുണ്ടെന്നോ.. രാത്രി അവിടെ നില്ക്കാൻ. അമ്മയ്ക്കും അച്ഛനും കുഞ്ഞുവെന്നു പറഞ്ഞാൽ ജീവനാണ്....
ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല. റാണിച്ചേച്ചിക്ക് പ്രയാസമൊന്നുമില്ലെങ്കിൽ രാത്രി അവൻ അങ്ങോട്ട് പോന്നോട്ടെ. രാവിലെ ഞാൻ കൂടെ കൊണ്ടുപോയ്ക്കോളാം. എന്നും

💬 Comments

View all comments