0%

Chapter Title : മേൽവിലാസം 2 [സിമോണ]

Author : സിമോണ Read All Parts 944

എന്റെ ധാരണയിൽ ജീവിതമെന്നത് വെറും ഫ്രസ്‌ട്രേഷനും ദുഖവും നിറഞ്ഞ എങ്ങനെയെങ്കിലും ജീവിച്ചു തീർക്കേണ്ട ഒന്നുമാത്രമാണെന്നായിരുന്നു... പപ്പയുടെയും മമ്മിയുടെയും ലൈഫിൽ പോലും മിക്കവാറും ദിവസങ്ങളിൽ തമ്മിൽ തമ്മിലുള്ള തല്ലും പിടിയും വഴക്കുമല്ലാതെ സന്തോഷത്തിന്റേതായ നിമിഷങ്ങൾ അതിനിടയിൽ ഉണ്ടായിരുന്നോ എന്ന് എനിക്കിപ്പോഴും സംശയമാണ്....

ഇതിപ്പോൾ... ഒറ്റദിവസം കൊണ്ട് ഞാൻ ജീവിതത്തെ വല്ലാതെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു…ഞാൻ എപ്രകാരമാണോ അപ്രകാരം തന്നെ എന്നെ സ്നേഹിക്കാനും ലാളിക്കാനും സ്വീകരിക്കാനും തയ്യാറുള്ള ഒരുപാടുപേർ എനിക്കുചുറ്റും ഉണ്ടായിരിക്കുന്നു... അത് പക്ഷെ ഇത്രയും നാൾ ഞാൻ സ്വയം കരുതിയിരുന്നതുപോലെ ഒരു "അവൻ" ആയിട്ടല്ല.. മറിച്ച് "അവൾ" ആയിട്ടാണെന്നു മാത്രം..

ഇനിയൊരുപക്ഷേ യഥാർത്ഥത്തിൽ ഞാൻ ഒരു "അവൾ" ആയിരിക്കുമോ???...

(തുടരും)

💬 Comments

View all comments