Chapter Title : മേൽവിലാസം 6 [സിമോണ]
ഞങ്ങള് പെണ്ണുങ്ങള് സ്വകാര്യം പറയുന്നതൊക്കെ വന്നു നോക്കിനിൽക്കുന്നത്???.."
ഞാനും ചേട്ടനെ നോക്കി ചുണ്ടുകൂർപ്പിച്ചുകൊണ്ട് കളിയാക്കി പൊട്ടിച്ചിരിച്ചു....
"നീ രാത്രി എന്റെ അടുത്തേക്ക് വരും.... അപ്പൊ കാണാമെടി തടിച്ചിപ്പാറു...."
കള്ളഗൗരവം നടിച്ച് എന്നെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ചേട്ടൻ കുളിക്കാൻ പോയി... ഏട്ടൻ പോയിക്കഴിഞ്ഞപ്പോൾ അമ്മായിയമ്മ എന്റെ കൈ പിടിച്ച് ഡൈനിങ് ടേബിളിനരികെ ചെയറിലേക്കിരുന്ന് അരക്കെട്ടിലൂടെ കൈ ചുറ്റിപ്പിടിച്ച് ശരീരത്തോട് ചേർത്തു..
"വാ..... അമ്മയ്ക്ക് മോളോട് കുറച്ച കാര്യങ്ങൾ പറയാനുണ്ട്...."
ഞാൻ അമ്മയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നു നിന്നു...അമ്മ പതിയെ എന്റെ പിറകിലൂടെ തലോടി....
"പാറു.. കുറച്ച് ദിവസമായി ഞാൻ നിന്നോട് പറയാൻ വിചാരിക്കുന്നു... പക്ഷെ അതിനുപറ്റിയ ഒരു സമയവും സന്ദർഭവും ഒത്തുവരാഞ്ഞ കാരണമാണ് ഇതുവരെ പറയാഞ്ഞത്... നിന്റെ 'അമ്മ, റാണി ഒരു കാര്യം പറയാൻ എന്നെ ഏല്പിച്ചിട്ടുണ്ട്... അത് അവൾക്ക് പറയാൻ വിഷമമായതിനാലാവും.. ഒരുപക്ഷെ എന്നോട് പറയാൻ ഏൽപ്പിച്ചത്...."
"എന്താ അമ്മേ..."
അമ്മയുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ സത്യത്തിൽ ഞാൻ അല്പം ഭയന്നുപോയിരുന്നു... എന്റെ മുഖത്തെ വിളര്ച്ച കണ്ടപ്പോൾ അതമ്മയ്ക്ക് പിടികിട്ടിയെന്നു തോന്നുന്നു...
"ഹേയ്... പേടിക്കാനൊന്നുമില്ലെടി പെണ്ണേ... അങ്ങനെ ഭയക്കാനുള്ള കാര്യമൊന്നും അല്ല.... നിനക്കറിയാമല്ലോ.. നിന്റെ പഠിത്തം കാരണമാണ് ആണ് 'നിന്റെ അമ്മ അച്ഛനേം വിട്ട് ക്യാനഡയിൽ നിന്ന് ഇവിടെ ഒറ്റയ്ക്ക് വന്നു താമസിക്കുന്നതെന്ന്.... നിന്റെ അച്ഛന്റെ ബിസിനസ്സിൽ അമ്മയും പാർട്ണറായിരുന്നെന്ന് നിനക്കറിയാമല്ലോ..."
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി തലയാട്ടിയപ്പോൾ അവർ തുടർന്നു..
"ഇപ്പോൾ അവിടെ ബിസിനസ്സിൽ ചില ചെറിയ പ്രശ്നങ്ങൾ ഉണ്ട്. അത് സോൾവ് ചെയ്യണമെങ്കിൽ റാണി കൂടി അവിടെ ഉണ്ടായേ പറ്റൂ എന്നാണ് അച്ഛൻ കഴിഞ്ഞ
💬 Comments
View all comments