Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]
കൈയും പിടിച്ചാണ് അവൾ പോകുന്നത് എന്നു.
വീട്ടിൽ എത്തിയ മേരിക്ക് കഴിഞ്ഞ 8 മാസം ആയി താൻ അനുഭവിക്കുന്ന വീര്പ്പുമുട്ടലിൽ നിന്നും കുറച്ചു ആശ്വാസം കിട്ടി. അച്ഛൻ എന്താണ് എന്നോട് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞത്. എന്തിനാണ് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞത്. ഒരുപാട് ചോദ്യങ്ങൾ തന്റെ മനസ്സിനോട് ചോദിച്ചു അവൾ .
പിറ്റേ ദിവസം അച്ഛനെ പ്രതീക്ഷിച്ചു നിന്ന അവൾക്ക് നിരാശ ആയിരുന്നു ഫലം. അതിന്റെ പിറ്റേ ദിവസം അവളുടെ വീടിന്റെ പുറത്തു നിന്നും ആ ശബ്ദം കേട്ട് അവൾ പുറത്തേക്ക് ചെന്നു.
,, മേരി....
,, ആ അച്ഛനോ, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
,, ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ
,, അച്ഛൻ കയറി ഇരിക്ക് ഞാൻ ചായ കൊണ്ട് വരാം.
,, ആയിക്കോട്ടെ.
വരാന്തയിലെ കസേരയിൽ ഇരുന്നുകൊണ്ട് അച്ഛൻ പറഞ്ഞു. കുറച്ചു കഴിഞ്ഞു മേരി ഒരു ഗ്ലാസ് ചായയുമായി വന്നു.
,, മോൻ എന്തിയെ
,, അവൻ അപ്പുറം ഉണ്ട് അച്ചോ
,, ഇപ്പോൾ എങ്ങനെയുണ്ട് മനസിൽ ഒരു സുഖം തോന്നുന്നില്ലേ
,, ഉണ്ട് അച്ചോ, പക്ഷെ
,, എനിക്കറിയാം മേരി. ഈ സമയം ഇങ്ങനെ ദുഃഖികരുത്.
,, അച്ഛൻ എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്.
,, മേരി നമ്മൾ വിചാരിക്കുന്ന പോലെ ആയിരിക്കില്ല നമ്മുടെ ജീവിതം. നിന്റെ കാര്യം തന്നെ നോക്ക്. ജീവന് തുല്യം സ്നേഹിച്ച ജോർജ്, അതിനേക്കാൾ നന്നായി നിനക്ക് വേറെ ആളെ സ്നേഹിക്കാൻ പറ്റി. ജോര്ജിനെക്കാൾ നന്നായി അവനും നിന്നെ സ്നേഹിച്ചു.
,, എന്നിട്ട് ഇപ്പോൾ എന്തായി. ഞാൻ
💬 Comments
View all comments