0%

Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]

Author : Roy Read All Parts 3.4K
എന്ത് ചെയ്യാനാ നിന്റെ ബർത്ത് ഡേ ആയിട്ട് ഇന്ന് മുഴുവൻ നിന്റെകൂടെ ചിലവഴിക്കാൻ വിചാരിച്ചത് ആണ്. ,, ഞാൻ പിണക്കം ആണ്. ,, പിണങ്ങല്ലേ മോളെ. ഞാൻ പെട്ടെന്ന് വരാം എന്നിട്ട് എന്റെ മേരികൊച്ചിന്റെ 25 ആം പിറന്നാൾ നമുക്ക് അടിച്ചുപൊളിക്കാം. അവളെ നെഞ്ചോട് ചേർത്ത് ആ നെറ്റിയിൽ ഒരു ഉമ്മം കൊടുത്തു ജോർജ് നടന്നു. വീടിന്റെ മുന്നിൽ 300 മീറ്റർ നീളത്തിൽ ഉള്ള പടവരമ്പിലൂടെ അയാൾ നടന്ന് ലോറിയിലേക്ക് കയറുന്നത് അവൾ നോക്കി നിന്നു. വൈകുന്നേരം ഒരു വലിയ സഞ്ചിയും കേക്ക് ഉം ആയി അയാൾ കടന്നു വന്നു. അവൾക്ക് നേരെ ഒരു പാട്ടുസാരിയുടെ കവർ നീട്ടി. സന്തോഷം കൊണ്ട് മേരി അയാളെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു മുത്തം കൊടുത്തു. അപ്പോഴാണ് വീടിന്റെ മുറ്റത്തു നിൽക്കുന്ന ആളെ മേരി ശ്രദ്ധിച്ചത്. ,, ജോർജ് ഇത് ആരാ. ,, ഓഹ് ഞാൻ അത് മറന്നു. ഇത് മാനുകൂട്ടൻ ,, മനസിലായില്ല. ,, ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു ചേച്ചിയെ പറ്റി. മേരി ജോർജ് മുൻപ് പറഞ്ഞ കാര്യം ഓർത്തു. ജോർജിന് ആകെ ഉണ്ടായിരുന്നത് ഭർത്താവ് മരിച്ചുപോയ ഒരു ചേച്ചിയും മകനും ആയിരുന്നു. 5 വയസായ തന്റെ മകനുമായി വേളങ്കണ്ണിക്ക് പോയ അവർ തിരിച്ചു വന്നില്ല. ,, ചേച്ചിയുടെ മോൻ ആണ് ഇത്. അന്ന് അവിടെ വച്ചു ഒരു അപകടത്തിൽ ചേച്ചി പോയി. ഇവനെ അവർ അവിടെ അനാഥാലയത്തിൽ വളർത്തി. 12 വർഷം അവൻ അവിടെ ആയിരുന്നു.
,, പക്ഷെ ഞാൻ ഇവനെ ഇവിടെ

💬 Comments

View all comments