Chapter Title : Mijin’s Diary 2 [Mijin Djokovic]
സിഗരറ്റ് താഴെയിട്ടു. അവൾക്ക് ചുമ നിർത്താൻ പറ്റുന്നില്ല.
ചുമച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു. മുഖം ചുവന്നു വന്നു. ഞാൻ അവളുടെ പുറത്തു തലോടി. ബാത്‌റൂമിൽ കൊണ്ടുപോയി മുഖം കഴുകിച്ചു.
പരമാവധി അവളെ തൊട്ടുരുമ്മി മുതലാക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒന്ന് അടങ്ങിയപ്പോൾ അവൾ നിന്ന് കിതച്ചു. ഞാൻ അവളെ കളിയാക്കി ചിരിച്ചു.
'ചിരിക്കേണ്ട... ആദ്യായിട്ടല്ലേ... അങ്ങനൊക്കെ ഉണ്ടാകും. ഇയാൾടെ കയ്യിൽ കുപ്പി ഇരിപ്പുണ്ടോ?' അവൾ ചോദിച്ചു.
'എന്ത് കുപ്പി?'
'മദ്യം...'
'ഓ... ഇനി അതാണോ പരീക്ഷിക്കാൻ പോകുന്നെ?'
'ആഹ്... ഉണ്ടോ?'
'മ്മ്മ്... കുറച്ചുണ്ട്...'
മദ്യപാനത്തിലും ആദ്യമൊന്ന് പാളിയെങ്കിലും അവളും ഞാനും ഒന്നിച്ചിരുന്നു മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തു.
അല്പസമയം കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറി. അവൾ എന്നെ എടാ പോടാ എന്നു വരെ വിളിക്കാറായി. ആദ്യം എന്റെ മുന്നിൽ നാണം കുണുങ്ങി നിന്ന പെണ്ണിന്റെ മാറ്റം ഞാൻ ശരിക്കും ആസ്വദിച്ചു.
ഉച്ചയ്ക്ക് ഞാൻ പുറത്തുപോയി രണ്ടുപേർക്കും ബിരിയാണി വാങ്ങി വന്നു. ഒന്നിച്ചിരുന്നു ഞങ്ങൾ കഴിച്ചു.
ഇനി അധികം വൈകാതെ അവളെ കൊണ്ടു വിടണമെന്ന് അവൾ പറഞ്ഞു.
'ഡാ... സ്മെൽ ഒന്നുമില്ലല്ലോ?' അവൾ എന്റെ മുഖത്തേയ്ക്ക് ഊതി.
'ഉഫ്ഫ്... എന്റെ സാറേ... വേറെ സ്മെൽ ഒന്നും വേണ്ടല്ലോ... നിന്റെ സ്മെൽ... ഹോ...'
'ഡാ കോഴീ... നിന്നോട് എന്റെ മണം പിടിക്കാനല്ല പറഞ്ഞത്. മദ്യമോ സിഗരറ്റോ മണക്കുന്നുണ്ടോ?'
'ഇല്ലെടി പെണ്ണെ...'
'ഹാ... എന്നാ എന്നെ കൊണ്ട് വിട്... വീടിന്റെ അരക്കിലോമീറ്റർ അടുത്തു വിട്ടാൽ മതി അല്ലേൽ ഏതേലും നാട്ടുകാരൻ നിന്നേം എന്നേം ചേർത്തു ഓരോന്ന് പറഞ്ഞു നടക്കും...'
'ഹ...
💬 Comments
View all comments