0%

Chapter Title : മിന്നാമിനുങ്ങ് [ആശാൻ]

Author : Kambikathakal Read All Parts 621

അവൾക്കു നൂറു ശതമാനവും ഉറപ്പുണ്ടായിരുന്നു. രണ്ടാം നിലയിലുള്ള അവളുടെ മുറിയുടെ സൈഡിൽ തന്നെയായിരുന്നു ബാൽക്കണി. പക്ഷേ ഒരു ചെറിയ വരാന്ത കഴിഞ്ഞു വേണം അങ്ങോട്ടെത്താൻ. ബാൽക്കണി ഇരുമ്പ് ഗ്രില്ലിട്ട് അടച്ചിരുന്നു. അവൾ മുറിയിൽനിന്നിറങ്ങി ആ ഗ്രില്ലിൻ്റെ അടുത്തു പോയി നിന്നു. ബാല്കണിയോട് ചേർന്ന് നിന്നിരുന്ന മാവിൻ്റെ ചില്ലകൾ അനങ്ങുന്നതായി അവൾ കണ്ടു. അവൻ ആ മരത്തിൽക്കൂടി കയറി അവളുടെ ബാൽക്കണിയിലെത്തി.

“എന്തുവാടീ, മാവ് മുഴുവൻ നീറാണല്ലോ! ചൊറിയുന്നു ദേഹം മുഴുവൻ!”

“നന്നായിപ്പോയി! ഞാൻ പറഞ്ഞല്ലേ വരണ്ടാന്നു”

“എൻ്റെ പൊന്നുമോളേ നിന്നെയിന്ന് കണ്ടില്ലെങ്കിൽ എനിക്കുറങ്ങാൻ പറ്റില്ല. നീ ഈ ഗ്രില്ലിൻ്റെ ഗേറ്റ് തുറന്നേ”

അവൻ ആ ഇരുമ്പു ഗ്രില്ലിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അത് പൂട്ടിയിട്ടിരിക്കുന്ന കാര്യം അവൾ ഓർത്തത്.

“അതേ ഞാൻ തുറക്കൂല! എന്നേ കാണണമെന്നല്ലേ പറഞ്ഞത്. ഇപ്പോ കണ്ടില്ലേ! ഇനി എൻ്റെ കുട്ടൻ വന്ന വഴിക്കു തന്നേ വിട്ടോ!

“എൻ്റെ പൊന്നുമോളേ ചതിക്കല്ലേ! എൻ്റെ ദേഹം മുഴുവൻ നീറാണ്. അവിടേം ഇവിടേം ഒക്കെ കടിക്കുന്നു. എൻ്റെ ചക്കരയല്ലേ ഇത് തുറക്കു.”

“ഞാൻ തുറക്കാം പക്ഷേ എന്നേ ഒന്നും ചെയ്യരുത്!”

“എൻ്റെ പൊന്നോ! ഞാൻ നിന്നെ പീഡിപ്പിക്കാനൊന്നും വരുന്നില്ല! നീ ഇപ്പോൾ ഈ ഗേറ്റ് തുറക്ക് വേഗം. ഉറുമ്പ് കടിച്ചിട്ടു മേല!”

അവൾ ആ ഡോർ തുറന്നു. അവൻ നേരെ അവളുടെ റൂമിലോട്ടു ഓടി. അവൾ പതിയെ ഒച്ചയുണ്ടാക്കാതെ ഗ്രില്ലിൻ്റെ ഗേറ്റ് അടച്ചു റൂമിലോട്ട് ചെന്നു. അവൻ അവിടെ അവൻ്റെ ടി-ഷർട്ട് ഊരി ദേഹത്തു കടിച്ചു തൂങ്ങിയ നീറിനെ പിടിച്ചു കളയുണ്ടായിരുന്നു. അവൾ മുറിയുടെ കതകിനു കുറ്റിയിട്ടു

💬 Comments

View all comments