0%

Chapter Title : മിസ്റ്റർ മരുമകൻ 1 [നന്ദകുമാർ]

പ്രൊജക്റ്റ് സെക്ഷനിലായിരുന്നു അദ്ദേഹത്തിന് ജോലി, പേര് ഗോപാലകൃഷ്ണൻ.അച്ഛൻ്റെ അച്ഛനും അന്നവിടെ ഉണ്ടായിരുന്നു അദ്ദേഹത്തിന്  ഇലക്ട്രിസിറ്റിബോർഡിൻ്റെ മെസ്സ് നടത്തുന്ന കോൺട്രാക്റ്റ് പണിയായിരുന്നു ,പേര് കൃഷ്ണപിള്ള.ഇനിയൊരു ട്വിസ്റ്റ് ഉണ്ട് ഞാൻ പിന്നീട് അറിഞ്ഞതാണീക്കാര്യം. ശരിക്കും എൻ്റെ അച്ഛൻ ഞാൻ മുത്തച്ഛൻ എന്ന് വിളിക്കുന്ന കൃഷ്ണപിള്ളയായിരുന്നു. അതിന് പിന്നിൽ ഒരു കഥയുണ്ട്. എൻ്റെ അമ്മയുടെ കുടുംബവീട് അങ്കമാലിയിലായിരുന്നു. അമ്മയുടെ ഒരാങ്ങള എൻ്റെ അമ്മാവൻ ലോറി ഡ്രൈവറായിരുന്നു. അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിന് വേണ്ടി
അങ്കമാലിയിൽ നിന്നും ഇടുക്കിയിലേക്ക് ഡാം പണിക്കായി  സ്ഥിരം സിമൻ്റ് കൊണ്ടു പോകുന്ന ലോറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് ഇടുക്കിയിൽ വച്ച് പരിചയമായ ഇടുക്കിക്കാരനായ  അദ്ദേഹത്തിൻ്റെ ഒരു കൂട്ടുകാരൻ നിസ്സാര വിലയ്ക്ക് രണ്ടേക്കർ സ്ഥലവും ഒരു വീടും അദ്ദേഹത്തിന് ഓഫർ ചെയ്തു. അത് വാങ്ങുന്നതിനായി അങ്കമാലിയിലെ 20 സെൻ്റ്  സ്ഥലം നല്ല വിലയ്ക്ക് വിറ്റ് കുടുംബ സമേതം ഇടുക്കിയിലേക്ക് കുടിയേറി. ഇടുക്കിയിൽ തടിയമ്പാട് എന്ന സ്ഥലത്ത് ഇടുക്കി - കോതമംഗലം മെയിൻ റോഡരികിലായിരുന്നു ആ സ്ഥലം .റോഡിൽ നിന്നും അൽപ്പം താഴേക്ക് ഇറങ്ങണം വീട്ടിലെത്താൻ. റോഡിൽ നിന്നും അൽപ്പം താഴേക്ക് ഇറങ്ങണം വീട്ടിലെത്താൻ. അങ്കമാലിയിലെ വീടിന് സമീപം ഒരു പെട്ടിക്കട നടത്തുന്നുണ്ടായിരുന്നു അമ്മയുടെ അമ്മ ,അതായത് എൻ്റെ അമ്മൂമ്മ 'പുതിയ സ്ഥലത്ത് എത്തിയപ്പോൾ അവിടെയും ഒരു കടയ്ക്കുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ അമ്മൂമ്മ അമ്മാവനോട് പറഞ്ഞ് റോഡരികിലെ ഞങ്ങളുടെ സ്ഥലത്ത്  ഒരു കട തട്ടിക്കൂട്ടി. അങ്ങനെ കഴിഞ്ഞ് വരവേ അവിടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന എൻ്റെ മുത്തച്ചൻ (എൻ്റെ യഥാർത്ഥ പിതാവ്) ഈ കടയിലെ ഒരു സ്ഥിരം പറ്റുപിടിക്കാരനായി. അവിടെ വച്ച്

💬 Comments

View all comments