Chapter Title : മിസ്റ്റർ മരുമകൻ 5 [നന്ദകുമാർ]
ചുറ്റളവിലുണ്ട്, യാതൊരു തിരക്കുമില്ലാത്ത ശുദ്ധ ഗ്രാമാന്തരീക്ഷം തുളുമ്പുന്ന സ്ഥലം.. ഇപ്പോൾ കാക്കനാടും പരിസരത്തും റിയൽ എസ്റ്റേറ്റ് പരിപാടി നടത്തുന്ന എൻ്റെയൊരു ബാല്യകാല സുഹൃത്തുണ്ട് മുറാദ് കുറേ നാളായി അവൻ്റെയൊരു വിവരവുമില്ല.ഞാൻ ശക്തിമരുന്ന് മേടിക്കാറുള്ള അഷറഫിനെ വിളിച്ച് മുറാദിൻ്റെ നമ്പർ മേടിച്ചു.അവൻ്റെ ഓഫീസ് വാഴക്കാല എന്ന് പറയുന്ന സ്ഥലത്താണ്.. ഞാനവിടെയെത്തി അവനെ കണ്ട് പരിചയം പുതുക്കി. പുതിയ പ്രൊജക്റ്റിൻ്റെ കാര്യം അവതരിപ്പിച്ചു. അവൻ വലിയ സെറ്റപ്പിലാണ് ഇപ്പോൾ. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ സംഘടനയൊക്കെ രൂപീകരിച്ച് അതിൻ്റെ നേതാവായി നടക്കുകയാണ്..
എടാ നന്ദു ലേറ്റസ്റ്റ് ട്രെൻഡിനനുസരണമായ പുതിയ ഡിസൈനർ വില്ലകൾ വേണം പണിയാൻ ഓരോ വില്ല വാങ്ങുന്നവർക്കും ഒരു സെൻ്റ് സ്ഥലം ചെടി നടാനോ കൃഷി ചെയ്യാനോ കൊടുക്കണം, പിന്നെ സോളാർ പാനൽ റൂഫ് ടോപ്പ് ,സോളാർ Ac, വാട്ടർ ട്രീറ്റ്മെൻ്റ് പ്രാൻ്റ്, മാലിന്യ നിർമ്മാർജനത്തിന് ഇൻസിനേറ്റർ, പ്ലാസ്റ്റിക് മാലിന്യം ഇഷ്ടികയാക്കുന്ന പ്ലാൻ്റ്, ചുറ്റും സൈക്കിൾ ട്രാക്ക് ,ജോഗിങ്ങ് ട്രാക്ക് ഇങ്ങനെ സ്വയംപര്യാപ്തമായ കുറച്ച് മാലിന്യം മാത്രം പ്രകൃതിയിലേക്ക് വിടുന്ന ഒരു പ്രൊജക്റ്റ് ഞാൻ ആലോചിച്ച് വച്ചിട്ടുണ്ടായിരുന്നു. പക്ഷേ എൻ്റെ ഐഡിയ ബിൽഡർമാർക്കൊന്നും പിടിച്ചില്ല കാശധികമാകും, വില്ലകൾക്കല്ലാതെ മുടക്കുന്ന കാശ് നഷ്ടക്കച്ചവടമാണ്, കുളംകുഴിക്കാനും, സൈക്കിളോടിക്കാനുമുള്ള സ്ഥലത്ത് 5 വില്ല കൂടുതൽ പണിയാമല്ലോ എന്നെല്ലാമാണ് അവരുടെ വാദം .പിന്നെ വെറും 25 വയസുള്ള ഞാൻ എന്ത് അതിനാൽ അത് നടന്നില്ല. മുറാദിൻ്റെ കൺസെപ്റ്റ് എനിക്ക് പിടിച്ചു.
എന്ത് ഡിസൈൻ ചെയ്യാനാണ് ' ബ്രോക്കർ ബ്രോക്കറുടെ പണി ചെയ്താൽ പോരേ എണ്ണം പറഞ്ഞ കഴിവ് തെളിയിച്ച തലമൂത്ത ആർക്കിടെക്റ്റ്മാർ ഇവിടെ ഇഷ്ടം പോലെയുണ്ടല്ലോ
💬 Comments
View all comments