Chapter Title : മിസ്സ് 7 [Rashford]
Honda Dio ഇരുപ്പുണ്ട്. മിസ്സിന്‍റെയാവും. എന്നാലും മിസ്സ് ഇത് കോളേജില്‍ ഓടിച്ച് വരാറില്ലല്ലോ. ചിലപ്പോ പേടിയാവും അവിടെ വരെ ഓടിക്കാന്‍. ഓരോന്ന് ആലോച്ചിച്ച് ഞാന്‍ വീടിന്‍റെ മുമ്പില്‍ ചെന്നു. കൈയിലൊരു ബാഗും അതിനകത് രണ്ട് ബുക്കുമുണ്ട്. അതും മിസ്സ് പഠിപ്പിക്കുന്ന സബജക്റ്റ്. നമ്മള്‍ക്കല്ലെ അറിയോ ഇവിടെ വന്നത് പഠിക്കാനല്ല എന്ന്. പുറത്ത് മിസ്സിന്‍റെ ചെരുപ്പും കിടപ്പുണ്ട്. അപ്പോള്‍ വീട് ഇത് തന്നെ ഉറപ്പിച്ചു. ഞാന്‍ വേഗം തന്നെ കോളിംഗ് ബെല്ല് അമര്‍ത്തി. കുറച്ച് കഴിഞ്ഞ് ഒരു മധ്യവയസ്കയായ സ്ത്രീ കതക് തുറന്നു. മിസ്സിന്‍റെ അമ്മയാണ് - ആശ. നല്ല പ്രായം തോന്നിക്കുന്നുണ്ട് കാണുമ്പോള്‍. എന്നെ കണ്ടപ്പോള്‍ അവര്‍ നേരെത്തെ പരിചയമുള്ളത് പോലെ ചിരിച്ച് കാണിച്ചു. “ആഹ് കണ്ണാ വാ വാ കേറിയിരുക്ക്”. ഞാന്‍ ഞെട്ടിപ്പോയി ഇവര്‍ക്ക് എന്നെ നേരത്തെ പരിചയമുണ്ടോ. “ഹാ ഞെട്ടണ്ട മോനെ രേഖ നിന്നെപ്പറ്റി എപ്പോഴും പറയും. പിന്നെ മോനാണല്ലോ അവളുടെ ബെസ്റ്റ് സറ്റുണ്ടന്‍റ്”. മൈര് സത്യം പറഞ്ഞാല്‍ എനിക്ക് ചിരി പൊട്ടിയെങ്കിലും ഒരുവിധം കണ്ട്രാള്‍ ചെയ്തു. ബെസ്റ്റ് സറ്റുഡന്‍റ് കോപ്പ്, കാമുകനൊക്കെ ഇപ്പോള്‍ ഫ്രീക്ക് പേരാ. ഒരു വിനായകന്‍ ടോണില്‍ ഞാന്‍ എന്നോട് ചോദിച്ചു. “മോനിരിക്ക് ഞാന്‍ ചായയെടുക്കാം”. “അയ്യോ അത് വേണ്ട അമ്മേ”. എന്‍റെ അമ്മ വിളി ഏറ്റെന്ന് തോന്നുന്നു. മുഖത്ത് ഭയങ്കര തിളക്കം. ആഹ് ആണ്‍മക്കളൊക്കെ പുറത്തല്ലെ അതായിരിക്കും. “സാരമില്ല മോനെ, ആദ്യമായിട്ട് വരുന്നതല്ലെ, ഒരു ചായയൊക്കെ കുടിക്കാം”. അവര്‍ ചിരിച്ചോണ്ട് അടുക്കളയില്‍ പോയി. ഹാളില്‍ ഞാനൊരു സോഫയിലോട്ടിരുന്നു. ഒരു സോഫ സെറ്റാണ്. അതിന്‍റെ പുറകിലായി ഒരു ഡൈനിംഗ് ടേബിള്‍.
💬 Comments
View all comments