Chapter Title : Miss. അശ്വതി [Subinnair]
ആയതിനാൽ സ്കൂൾ ഉണ്ടായിരുന്നില്ല.. ഒരുമിച്ചു പഠിക്കാനായി അശ്വതിയുടെ അഭ്യർത്ഥന പ്രകാരം അച്ഛൻ രാവിലെ അവളെ റസിയയുടെ വീട്ടിൽ കൊണ്ടു വിട്ടു.. റസിയയുടെ വാപ്പ സൗദിയിൽ ആണ് വർഷങ്ങളായി, ഉമ്മ പഞ്ചത്ത് പ്രസിഡന്റ്..
റസിയയുടെ വീടിനു മുന്നിൽ അശ്വതിയെ വിട്ടശേഷം അച്ഛൻ ടൗണിലേക്ക് പോയി.. അശ്വതി ഗേറ്റ് കടന്നു അകത്തു കേറി ബെൽ അടിച്ചു.. റസിയയാണ് വാതിൽ തുറന്നത്.. അവളുടെ കണ്ണുകൾ വിടർന്നു പുഞ്ചിരിയോടെ അവൾ മെല്ലെ അശ്വതിയോട് മന്ത്രിച്ചു "വലത് കാലു വെച്ച് കേറി വാ ന്റെ ഇത്താത്ത"
"ശ്ശെ.. പോടീ.. ആരെങ്കിലും കേൾക്കും" അശ്വതി നാണത്തോടെ റസിയയുടെ നിതംബത്തിൽ മെല്ലെ ഒരു തല്ലു കൊടുത്തുകൊണ്ടു ശകരിച്ചു..
"ഹേയ്.. ഇയ്യ് പേടിക്കണ്ട.. വായോ.." അശ്വതിയെ വീടിനുള്ളിലേക്ക് കൈപിടിച്ച് കഷണിച്ചു റസിയ തുടർന്നു "ഉമ്മ രാവിലെ പോയി.. നിന്റെ റാഷിദിക്ക കുളിക്കുവാ".. ഇത് കേട്ട് അശ്വതിയുടെ മുഖം തുടുത്തു, അവൾ റസിയയുടെ വിരലിൽ അമർത്തി നുള്ളി... "ഹൗ.. ന്റെ മോളേ.. വേദനിച്ചു ട്ടോ".
രണ്ടാളും നേരെ കിച്ചണിലേക്ക് കേറി.. " ഇയ്യ് വല്ലോം കഴിച്ചോ" റസിയ തിരക്കി..
"ഒന്നും പറയണ്ട റസിയ, അമ്മയും അച്ഛനും മത്സരിച്ച കഴിപ്പിക്കുന്നെ.. രാവിലെ തന്നെ നെയ്ദോശ ഒരു ഫുൾ ഗ്ലാസ് പാല്.. നെയ്യ് തീറ്റിച്ചു മടിപ്പിക്കുവാ രണ്ടാളും " അശ്വതി വിഷമത്തോടെ പറഞ്ഞു..
അവളെ അടിമുടി ഉഴിഞ്ഞു റസിയ റസിയ കളിയാക്കി "ഉമ്മ്.. മോളേ ഇയ്യ് പ്പൊ ഒരു നെയ്‌ച്ചാക്ക് പോലുണ്ട് ട്ടോ.. അവിടേം ഇവിടേം ഒക്കെ കൊഴുപ്പ് കൂടി.." മാറിൽ കണ്ണുടക്കിയ റസിയയെ രൂക്ഷമായി നോക്കി അശ്വതി ലജ്ജയോടെ ശകരിച്ചു.. "പോടീ
💬 Comments
View all comments