Chapter Title : മിസ്ട്രെസ്സ് ഡയറി 2 [Nishu]
എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്
അത്യാവശ്യം റിച് ആയിട്ടുള്ള എന്റെ എളാപ്പാന്റെ മൂത്ത മകന്റെ വീട്ടിലായിരുന്നു പരുവാടി
ഞങ്ങളെ സ്റ്റാറ്റസിനു പറ്റിയവർ ആണെന്ന് തോന്നിയത് കൊണ്ട് പരുവടിക്ക് പോകാൻ ഞാൻ എന്റെ ഉമ്മാക്കും ഉപ്പാക്കും സമ്മതം കൊടുത്തു
ഒരു കണ്ടീഷൻ ഞാൻ എന്റെ പേരന്റ്സിന് മുൻപിൽ വച്ചു
പരുവാടി ആവുമ്പോൾ എല്ലാ ഫാമിലി മെമ്പേഴ്സിനെയും വിളിക്കുമല്ലോ
അതിലും കാണും ദരിദ്രവാസി ടീംസ് അവരെ നമ്മുടെ അടുത്തേക്ക് അടുപ്പിക്കരുത് അവരുമായി സംസാരിക്കാനും പാടില്ല അങ്ങനെ ആണെകിൽ മാത്രേ ഈ ഫെമി ഈ ഫങ്ഷന് വരുകയുള്ളു (ഞാൻ പോയാലോ അവരും പോവുകയൊള്ളു ഞാൻ പോയില്ലെങ്കിൽ അവരും പോകില്ല )
അങ്ങനെ അവർ എല്ലാം സമ്മദിച്ചു
വാപ്പയും ഉമ്മയും റെഡി ആയി എന്നെ പുറത്തു വൈറ്റ് ചെയ്യുവാണ്
ഞാൻ മേരിക്കുണ്ടൊരു കുഞ്ഞാട് മൂവിയിലെ അന്നത്തെ ട്രെൻഡിംഗ് ഡ്രെസ്സായിരുന്നു ഇട്ടിരുന്നത് അതിന്റെ കൂടെ പെയർ ചെയ്യാനായി എന്റെ വലിയ ചെരുപ്പ് കളക്ഷനിൽ നോക്കി
അവസാനം ഒരു ബ്ലാക്ക് ഹൈ ഹീൽ ചെരുപ്പ് ഫിക്സ് ചെയ്ത് മിററിന്റെ മുന്നിൽ നിന്ന് എന്റെ ഭംഗി ആസ്വദിച്ചു ശെരിക്കും ഒരു ക്വീൻ തന്നെ ഞാൻ ?
അങ്ങനെ ഞങ്ങൾ ഉപ്പ പുതുതായി എടുത്ത ബെൻസ് സി-ക്ലാസ്സിൽ അങ്ങോട്ടേക്ക് യാത്ര തിരിച്ചു
നൈറ്റ് 8മണിയോടെ അവിടെ എത്തി
ഉപ്പ പാർക്കിങ്ങിലോട്ട് കാർ തിരിക്കാൻ നിന്നതും ഞാൻ ഉപ്പാനോട് എന്നെ വീടിന്റെ മുൻപിൽ നാലാളുകളുടെ മുന്നിൽ ഇറക്കിയിട്ട് ഇവിടെ കൊണ്ട് വന്നിട്ടാൽ മതി കാർ എന്ന് പറഞ്ഞു
അങ്ങനെ ഉപ്പ വീടിന്റെ ഉള്ളിലോട്ടു വണ്ടിയെടുത്തു
വീടിന്റെ മുറ്റത്ത്
💬 Comments
View all comments