Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
മിടിപ്പ്
Midippu | Author : Achillies, M.D.V, Meera

❤❤❤❤❤❤❤❤❤❤❤❤
എന്റെ പ്രിയ സുഹൃത്ത് അക്കിലീസുമായി ഒരു കഥയെന്നത് നീണ്ടനാളത്തെ ഒരു സ്വപ്നമായിരുന്നു. അത് നടന്നതിൽ സന്തോഷം മാത്രം. കൃത്യമായി ഓർമ്മയിലെങ്കിലും ജൂൺ/ ജൂലൈ (2021) ഒക്കെ ആയിരുന്നു ഈ തീമിന്റെ ജനനം, അതേക്കുറിച്ചു വിശദമായി സംസാരിക്കാൻ മണിയ്ക്കൂറുകൾ നീണ്ട ചർച്ചകളും, ഒടുവിൽ അത് അറവുകാരനുശേഷം നോക്കാം എന്ന് ഉറപ്പാവുകയും ചെയ്തു. പതിയെ പതിയെ കഥയും കഥാപാത്രങ്ങളെയും വിശദമായ പഠനത്തിന് വിധേയമാക്കി, ഒത്തിരി പുനർ വിചാരണയ്ക്കു ശേഷം, സീൻ ബൈ സീൻ ഒരു ഓർഡർ ഉണ്ടാകുകയും കഥയുടെ പകുതി വരെയുള്ള സീനുകൾ കൃത്യമായി തീരുമാനിക്കപ്പെടുകയും ചെയ്തു. പക്ഷെ അതുകഴിഞ്ഞങ്ങോട്ടേക്ക് ഞങ്ങൾ രണ്ടാൾക്കും ഊഹം മാത്രമേ ഉള്ളു, അത് എങ്ങനെ വർകൗട് ആവുമെന്ന് അറിയാതെ ഇരുന്നപ്പോഴാണ്, മീര ഇതിലേക്ക് ഓൺ ബോർഡ് ആവുന്നത്, പിന്നെ കാര്യങ്ങൾ കുറേക്കൂടെ എളുപ്പമായി. കഥയ്ക്ക് പിന്നിൽ ഒരുപാടു സാഹസങ്ങൾ ഉണ്ടെങ്കിലും കഥ മുന്നോട്ടു വയ്ക്കുന്ന നിലപാടിന് ഉരുക്കിന്റെ ബലമുള്ളത് കൊണ്ട്, അത് വായിച്ചറിയാൻ വേണ്ടി അപേക്ഷിക്കുന്നു.
മിഥുൻ X കൊമ്പൻ.
❤❤❤❤❤❤
മിഥുൻ അക്കിലീസുമൊത്തൊരു കഥയുണ്ടാക്കുന്നു എന്ന് പറഞ്ഞപ്പോൾ, അതിലെനിക്ക് വല്ലാത്തയൊരു എക്സിറ്റ്മെൻറ് ഉണ്ടായിരുന്നു, ഇടക്കൊക്കെ ഒരു ഇന്റർണല് പുഷ് പോലെ ഞാൻ അപ്‌ഡേറ്റ് ചോദിക്കുമ്പൊ, പുരോഗമിക്കുന്നുണ്ട്, എന്ന് മാത്രം പറഞ്ഞിരുന്നു. പക്ഷെ ഇതുപോലെ ഒരു ഘട്ടത്തിൽ കഥയിൽ എന്തേലും എന്നെകൊണ്ട് സഹായമുണ്ടാകുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല, എന്തായാലും എല്ലാം നന്നയിവന്നിട്ടുണ്ടെന്നു വിശ്വസിക്കുന്നു. “മിടിപ്പ്” എന്നും നിങ്ങളുടെ ഉള്ളിൽ ഒരു നോവായിട്ടോ അല്ലെങ്കിൽ നൊമ്പരമായിട്ടോ മാറാതെ, നിങ്ങളുടെ മനസ്സിൽ എന്നും നിലക്കപെടുന്ന ജീവപരാഗമായി മാറാൻ പ്രാർഥിക്കുന്നു - മീര.
❤❤❤❤❤❤
കഥ വായിച്ചു നടന്നിരുന്ന സമയത്തു വായിക്കുന്നതിൽ എല്ലാം കമന്റ് ഇടുന്ന ഒരു സമയം വരുമെന്ന് ഓർത്തിട്ടില്ല, കമന്റ് ഇടുന്ന കാലം വന്നപ്പോൾ സ്വന്തമായി കഥ എഴുതുമെന്നും...ഇപ്പോൾ ആദ്യമായി കൂട്ടായി ഒരു കഥ എഴുതി. അവസരം തന്ന ആശാനും ആദ്യം റിവ്യൂ പറഞ്ഞ രാമനും പ്രത്യേകം നന്ദി. ഒപ്പം കുട്ടൻ ബ്രോയ്ക്കും ഇവിടുള്ള എന്റെ പ്രിയപ്പെട്ടവർക്കും ഒത്തിരി
💬 Comments
View all comments